ഹിമാലയ തങ്ങളുടെ മുഖം തുടയ്ക്കുന്ന ടിഷ്യൂ (Facial Wipes) പ്രോമോട്ട് ചെയ്യാന്‍ 152 സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സേഴ്‌സിനെയാണ് നിയോഗിച്ചത്. നിധി അഗര്‍വാള്‍ ഉള്‍പ്പെടെയുള്ള ഇന്‍ഫ്‌ളുവന്‍സേഴ്‌സ് ഈ കാമ്പയിന്റെ ഭാഗമായി. അവര്‍ വിവിധങ്ങളായ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ചു. അവരുടെ ഫോളോവേഴ്‌സിലേക്ക് ഹിമാലയയുടെ ഉല്‍പ്പന്നം കടന്നു
ചെന്നു. ഇന്ത്യയിലെ ഏറ്റവും വിജയിച്ച ഒരു സോഷ്യല്‍ മീഡിയ കാമ്പയിനായി ഇത് മാറി. ഉപഭോക്താക്കള്‍ക്കിടയിലേക്ക് എളുപ്പത്തിലും അതിവേഗതയിലും എത്തിച്ചേരുവാനുള്ള മാര്‍ക്കറ്റിംഗ് തന്ത്രമായി മാറിയിരിക്കുന്നു സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സേഴ്‌സിനെ ഉപയോഗിച്ചുകൊണ്ട് ഉല്‍പ്പന്നം പ്രോമോട്ട് ചെയ്യുക എന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine