Podcast

Money tok : നിങ്ങളറിയാതെ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ താഴ്ത്തുന്ന 3 കാര്യങ്ങള്‍

വായ്പാ തിരിച്ചടവുകള്‍ മുടങ്ങുന്നത് മാത്രമല്ല ക്രെഡിറ്റ് സ്‌കോര്‍ കുറയാന്‍ പലവിധ കാരണങ്ങളുണ്ട്. ചിലപ്പോഴൊക്കെ നമ്മള്‍ അത് ശ്രദ്ധിക്കാതെ പോയേക്കാം. അത്തരം 3 സാഹചര്യങ്ങള്‍ കേള്‍ക്കാം.

Rakhi Parvathy

വായ്പയ്ക്കായി അപേക്ഷകളില്‍ ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോറുള്ളവര്‍ക്കാണ് ബാങ്കുകള്‍ പൊതുവെ പണം നല്‍കാന്‍ താല്‍പര്യപ്പെടുന്നത്. സുരക്ഷിതമായ തിരിച്ചടവ് തന്നെയാണ് ബാങ്കുകള്‍ ഇവിടെ പരിഗണിക്കുന്നത്. ക്രെഡിറ്റ് കാര്‍ഡുകളുടെ കാര്യത്തിലും ഇതുതന്നെ സ്ഥിതി. ഇതിനാല്‍ ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ത്താന്‍ പലവിധ ശ്രമങ്ങളും നടത്തുന്നവരെ കാണാം. സാമ്പത്തികമായ അച്ചടക്കമില്ലാതതിനാലാണ് പലര്‍ക്കും ക്രെഡിറ്റ് സ്‌കോര്‍ കുറയുന്നത്.

ക്രെഡിറ്റ് യോഗ്യതയും അപകടസാധ്യതയും നിര്‍ണയിക്കാന്‍ ബാങ്കുകള്‍ ഉപയോഗിക്കുന്ന ഘടകം ക്രെഡിറ്റ് സ്‌കോര്‍ മാത്രമല്ല. നല്ല പലിശ നിരക്കുകള്‍ ലഭിക്കുന്നതിന് മൊത്തത്തിലുള്ള ക്രെഡിറ്റ് പ്രൊഫൈല്‍ മികച്ചതാകേണ്ടതുണ്ട്. സാധാരണ ഗതിയില്‍ വായ്പ തിരിച്ചടവ് മുടങ്ങിയാല്‍ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുമെന്ന വിവരം എല്ലാവര്‍ക്കും അറിയാം.

ഇതുമാത്രമല്ല ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുന്നത് അധികം പരിചയമില്ലാത്ത ചില ഇടപാടുകള്‍ കൂടിയുണ്ട്. പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കാനും ക്രെഡിറ്റ് സ്‌കോറുകള്‍ കുറയ്ക്കാനും കഴിയുന്ന അധികം ശ്രദ്ധിക്കപ്പെടാത്ത സാമ്പത്തിക തെറ്റുകള്‍ വിശദമാക്കാം. പോഡ്കാസ്റ്റ് കേള്‍ക്കൂ

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT