Podcast

Money tok: മക്കളുടെ പഠനത്തിന് വായ്പയെടുക്കണോ സമ്പാദ്യം ഉപയോഗിക്കണോ?

സമ്പാദ്യമെടുത്ത് പഠിത്തത്തിനായി ചെലവഴിച്ചാല്‍ വായ്പാ തിരിച്ചടവു പോലെയുള്ള തലവേദനയുണ്ടാവില്ലല്ലോ എന്നാണ് പലരും കരുതുന്നത്. എന്നാല്‍ ആ ചിന്ത ശരിയാണോ, പോഡ്കാസ്റ്റ് കേള്‍ക്കൂ.

Rakhi Parvathy

ജീവിതച്ചെലവ് എന്നപോലെ വിദ്യാഭ്യാസം പൂര്‍ത്തീകരിക്കാനുള്ള ചെലവും ദിനംപ്രതി വര്‍ധിച്ചുവരികയാണ്. ഇക്കഴിഞ്ഞ 2 വര്‍ഷങ്ങളിലും വിദ്യാഭ്യാസ ചെലവ് 10 ശതമാനം വവര്‍ധിച്ചതായി കാണാം. മിക്ക രക്ഷിതാക്കളും മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിനായുള്ള മുന്‍കരുതലെന്നോണം അവരുടെ സമ്പാദ്യങ്ങള്‍ മാനേജ് ചെയ്യാറുണ്ട്. എന്നിരുന്നാലും ഉന്നത വിദ്യാഭ്യാസത്തിന്റെ കാര്യം വരുമ്പോള്‍ ചെലവും സമ്പാദ്യവും കൂട്ടിമുട്ടണമെന്നുമില്ല. ഇവിടെയാണ് മിക്ക രക്ഷിതാക്കള്‍ക്കും ആശയക്കുഴപ്പം നേരിടുന്നത്.

മക്കളുടെ കോളെജ് വിദ്യാഭ്യാസത്തിന്റെ സമയമാകുമ്പോള്‍ അവര്‍ക്ക് മുന്നില്‍ വരുന്ന ചോദ്യം കയ്യിലുള്ള സമ്പാദ്യമെടുത്ത് ചെലവാക്കണോ അതോ വിദ്യാഭ്യാസ വായ്പ എടുക്കണോ എന്നുള്ളതാണ്. സമ്പാദ്യമെടുത്ത് പഠിത്തത്തിലനായി ചെലവഴിച്ചാല്‍ വായ്പാ തിരിച്ചടവു പോലെയുള്ള തലവേദനയുണ്ടാവില്ലല്ലോ എന്നാണ് പലരും കരുതുന്നത്. പക്ഷേ ജോലയില്‍ നിന്നും വിരമിച്ചു കഴിയുമ്പോള്‍ കാര്യമായ സമ്പാദ്യമൊന്നും മിച്ചമുണ്ടായിരിക്കണമെന്നില്ല. ഈ അവസരത്തില്‍ ഏതാണ് മികച്ച വഴി. എങ്ങനെ തെരഞ്ഞെടുക്കണം. പോഡ്കാസ്റ്റ് കേള്‍ക്കൂ.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT