Image courtesy: Canva
Tax

ഏപ്രിൽ 1 മുതൽ പുതിയ ഇ-ഇൻവോയ്‌സ് നിയമം, 30 ദിവസത്തിനകം സമര്‍പ്പിക്കണം, വീഴ്ച വരുത്തിയാല്‍ ജി.എസ്.ടി ക്ലെയിം സാധിക്കില്ല

പഴക്കമുള്ള ക്രെഡിറ്റ് നോട്ട്, ഡെബിറ്റ് നോട്ട് ഇൻവോയ്‌സുകള്‍ ഐ.ആര്‍.പി സ്വീകരിക്കില്ല.

Dhanam News Desk

10 കോടി രൂപയോ അതിൽ കൂടുതലോ വാർഷിക ടേൺ ഓവർ ഉള്ള എല്ലാ ബിസിനസ് സ്ഥാപനങ്ങളും ഇൻവോയ്‌സ് നൽകിയ തീയതി മുതൽ 30 ദിവസത്തിനുള്ളിൽ ഇൻവോയ്സ് രജിസ്ട്രേഷൻ പോർട്ടലിൽ (IRP) ഇ-ഇൻവോയ്‌സുകൾ ഏപ്രിൽ 1 മുതൽ അപ്‌ലോഡ് ചെയ്യണം. 100 കോടി രൂപയിൽ കൂടുതൽ വാർഷിക ടേൺ ഓവർ ഉള്ള ബിസിനസ് സ്ഥാപനങ്ങൾക്ക് മാത്രമായിരുന്നു നേരത്തെ ഈ നിയമം ബാധകം. വിറ്റുവരവ് പരിധി ഗണ്യമായി കുറച്ചതോടെ സമയപരിധി പാലിക്കേണ്ട ബിസിനസ് സ്ഥാപനങ്ങളുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടാകും.

ഇഷ്യു ചെയ്ത തീയതി മുതൽ 30 ദിവസത്തിൽ കൂടുതൽ പഴക്കമുള്ള ക്രെഡിറ്റ് നോട്ട്, ഡെബിറ്റ് നോട്ട് ഇൻവോയ്‌സുകള്‍ പുതിയ നിയമം പ്രാബല്യത്തില്‍ ആയതോടെ ഇ-ഇൻവോയ്‌സ് ജനറേഷനായി IRP സ്വീകരിക്കില്ല. 30 ദിവസത്തെ സമയപരിധിക്കുളളില്‍ ഒരു ഇൻവോയ്സ് റിപ്പോർട്ട് ചെയ്തില്ലെങ്കിൽ, ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് (ഐടിസി) ക്ലെയിമുകൾക്ക് അത് അസാധുവാകുന്നതാണ്. അതിനാല്‍ വാങ്ങുന്നയാൾക്ക് ആ ഇൻവോയ്സിൽ ജിഎസ്ടി ക്രെഡിറ്റ് ക്ലെയിം ചെയ്യാൻ സാധിക്കില്ല.

തടസമില്ലാത്ത ഐടിസി ക്ലെയിമുകൾ ഉറപ്പാക്കുന്നതിനായി സമയപരിധിക്കുളളില്‍ ഇൻവോയ്‌സുകള്‍ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. ഇ-ഇൻവോയ്‌സുകൾ ഉടനടി റിപ്പോർട്ട് ചെയ്യപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ സ്ഥാപനങ്ങള്‍‌ അവരുടെ പണമിടപാട് സോഫ്റ്റ്‌വെയർ, ഐആർപി സംവിധാനങ്ങൾ തുടങ്ങിയവ അപ്ഡേറ്റ് ചെയ്യാൻ ശ്രദ്ധിക്കണം.

10 കോടി രൂപയിൽ താഴെ വാർഷിക ടേൺ ഓവർ ഉള്ള ബിസിനസുകളെ നിലവിൽ ഈ 30 ദിവസത്തെ സമയപരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT