Tax

ഇന്‍കം ടാക്‌സ് ഇ - ഫയലിംഗ് ഇപ്പോള്‍ ലഭ്യമല്ല, ജൂണ്‍ ഏഴ് മുതല്‍ പുതിയ വെബ്‌സൈറ്റ്; സവിശേഷതകള്‍ അറിയാം

മൊബൈലിലും ഡെസ്‌ക്ടോപ്പിലും ഈസിയായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നതാണ് ഇന്‍കം ടാക്‌സിന്റെ പുതിയ പോര്‍ട്ടല്‍. പുതിയ പോര്‍ട്ടലിനെക്കുറിച്ച് നിങ്ങളറിയേണ്ട കാര്യങ്ങള്‍.

Dhanam News Desk

നേരത്തെ പുറത്തുവന്ന അറിയിപ്പു പോലെ ഈ മാസം ഏഴ് മുതല്‍ ആദായ നികുതി സമര്‍പ്പണത്തിനായി പുതിയ പോര്‍ട്ടലാണ് ഉപയോഗിക്കേണ്ടത്. പുതിയ പോര്‍ട്ടലിലേക്ക് മാറുന്നതിനാല്‍ www.incometaxindiaefiling.gov.in എന്ന വെബ്‌സൈറ്റ് ജൂണ്‍ ആറുവരെ ലഭ്യമാകില്ല. www.incometax.gov.in എന്ന പുതിയ പോര്‍ട്ടല്‍ ഏഴാം തീയതി മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് ആദായ നികുതി വകുപ്പിന്റെ അറിയിപ്പ്.

പുതിയ പോര്‍ട്ടലിനെക്കുറിച്ച് നിങ്ങളറിയേണ്ട കാര്യങ്ങള്‍

റീഫണ്ട് വേഗംനല്‍കുന്നതിന്റെ ഭാഗമായി റിട്ടേണുകള്‍ വേഗത്തില്‍ പ്രൊസസ് ചെയ്യാന്‍ പോര്‍ട്ടിലില്‍തന്നെ സൗകര്യമുണ്ടാകും.

റിട്ടേണ്‍ ഫയല്‍ ചെയ്തുകഴിഞ്ഞാല്‍ തീര്‍പ്പാക്കാത്ത നടപടികളെക്കുറിച്ചുള്ള വിവരങ്ങള്‍ ഡാഷ്ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കും.

ആരുടെയും സഹായമില്ലാതെ ആദായ നികുതി കണക്കാക്കുന്നതിനും ഫയല്‍ ചെയ്യുന്നതിനും സോഫ്റ്റ് വെയര്‍ ഉണ്ടാകും. ഈ കാല്‍കുലേറ്റര്‍ ഓണ്‍ലൈനിലും ഓഫ് ലൈനിലും ലഭ്യമാകും.

വ്യക്തികളുടെ നികുതി സംബന്ധിച്ച വിവരങ്ങള്‍ നേരത്തെതന്നെ ഐടിആറില്‍ നല്‍കിയിട്ടുണ്ടാകും.

കോള്‍ സെന്റര്‍, ടൂട്ടോറിയലുകള്‍, വീഡിയോകള്‍, ചാറ്റ്ബോട്ട്, തത്സമയ സംശയനിവാരണം എന്നിവയ്ക്ക് സൗകര്യമുണ്ടാകും.

എളുപ്പത്തില്‍ പണമിടപാട് നടത്തുന്നതിന് നെറ്റ് ബാങ്കിംഗ്, യുപിഐ, ക്രിഡിറ്റ്കാര്‍ഡ്, ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി ബന്ധിപ്പിച്ചിട്ടുണ്ടാകും.

ഐടിആര്‍ ഫയല്‍ ചെയ്യല്‍, റീഫണ്ട് സംബന്ധിച്ചോ മറ്റോ പരാതികള്‍ ഉന്നയിക്കല്‍ എന്നിവയ്ക്ക് സൗകര്യമുണ്ടാകും.

റിട്ടേണ്‍ പരിശോധിക്കുന്നതിനോടൊപ്പം ബന്ധപ്പെട്ട വിശദീകരണങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനും കഴിയും.

അപ്പീലുകള്‍, ഇളവുകള്‍, പിഴ എന്നിവ സംബന്ധിച്ച വിശദാംശങ്ങളും പോര്‍ട്ടലിലുണ്ടാകും.

പുതിയ പോര്‍ട്ടലിലെ എല്ലാ സവിശേഷതകളോടും കൂടി മൊബൈല്‍ ആപ്പ് വൈകാതെ ലഭ്യമാകും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT