Tax

വായ്പാ തിരിച്ചടവിലും നികുതിയിലും ഇളവുകള്‍ക്ക് സാധ്യത

Dhanam News Desk

രാജ്യത്തെ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ വായ്പാ തിരിച്ചടവില്‍ ഇളവുകള്‍ വരുത്താനും നികുതി ഭാരം കുറയ്ക്കുന്നതിനുമുള്ള നടപടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഏഷ്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയായ ഇന്ത്യ കൊറോണ സമ്പദ് വ്യവസ്ഥയിലുണ്ടാക്കുന്ന ആഘാതം കുറയ്ക്കുന്നതിന്റെ ഭാഗമായാണിത്. ചെറുകിട സ്ഥാപനങ്ങളുടെ വായ്പാ തിരിച്ചടവ് കാലാവധി നീട്ടി നല്‍കാനും മോശം കടം സംബന്ധിച്ച നിബന്ധനകളില്‍ ഇളവു വരുത്താനുമാണ് ധനകാര്യ മന്ത്രാലയത്തിന്റെ ആലോചനയെന്നാണ് സൂചന.

യുഎസ്, ചൈന, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ ഇതിനകം തന്നെ സാമ്പത്തിക വളര്‍ച്ച ഉറപ്പു വരുത്തുന്നതിനായുള്ള ഇത്തരത്തിലുള്ള നടപടികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

രാജ്യത്തെ പത്തു കോടിയിലേറെ ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്ന മേഖലയാണ് സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായം. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം കയറ്റുമതിയുടെ 40 ശതമാനവും ഇതില്‍ നിന്നുള്ളവയാണ്.

യാത്രാവിലക്കുകളും ഫാക്ടറികള്‍ പൂട്ടിയിടുന്നതും മൂലം ഇത്തരം സംരംഭങ്ങളുടെ പ്രവര്‍ത്തനം തന്നെ അവതാളത്തിലാകാവുന്ന സാഹചര്യമാണ്. ഇത്തരമൊരവസ്ഥയില്‍ സംരംഭകരുടെ ഭാഗത്തു നിന്ന് വായ്പാ പലിശ എഴുതിത്തള്ളുന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT