Tax

2022 ഡിസംബറില്‍ 15 ശതമാനം ഉയര്‍ന്ന് ജിഎസ്ടി വരുമാനം

തുടര്‍ച്ചയായി 10 മാസങ്ങളില്‍ പ്രതിമാസ ജിഎസ്ടി വരുമാനം 1.4 ലക്ഷം കോടി രൂപയിലധികം രേഖപ്പെടുത്തി

Dhanam News Desk

ജിഎസ്ടി (GST) വരുമാനം 2022 ഡിസംബറില്‍ 15 ശതമാനം ഉയര്‍ന്ന് 1.49 ലക്ഷം കോടി രൂപയായതായി ധനമന്ത്രാലയം അറിയിച്ചു. 2022 ഡിസംബറില്‍ സമാഹരിച്ച മൊത്ത ജിഎസ്ടി വരുമാനം 1,49,507 കോടി രൂപയാണ്. അതില്‍ 26,711 കോടി രൂപ സിജിഎസ്ടിയും (CGST), 33,357 കോടി രൂപ എസ്ജിഎസ്ടിയും (SGST), ചരക്കുകളുടെ ഇറക്കുമതിയില്‍ നിന്ന് ശേഖരിച്ച 40,263 കോടി ഉള്‍പ്പെടെ 78,434 കോടി രൂപ ഐജിഎസ്ടിയും (IGST), ചരക്കുകളുടെ ഇറക്കുമതിയില്‍ നിന്ന് ശേഖരിച്ച 850 കോടി രൂപ ഉള്‍പ്പെടെ 11,005 കോടി രൂപ സെസും ഉള്‍പ്പെടുന്നു.

തുടര്‍ച്ചയായി 10 മാസങ്ങളില്‍ പ്രതിമാസ ജിഎസ്ടി വരുമാനം 1.4 ലക്ഷം കോടി രൂപയിലധികം രേഖപ്പെടുത്തി.സാധാരണ സെറ്റില്‍മെന്റായി സര്‍ക്കാര്‍ 36,669 കോടി രൂപ സിജിഎസ്ടിയിലേക്കും 31,094 കോടി രൂപ എസ്ജിഎസ്ടിയിലേക്കും അടച്ചു. 2022 ഡിസംബറില്‍ റെഗുലര്‍ സെറ്റില്‍മെന്റുകള്‍ക്ക് ശേഷം കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും ആകെ വരുമാനം സിജിഎസ്ടിക്ക് 63,380 കോടി രൂപയും എസ്ജിഎസ്ടിക്ക് 64,451 കോടി രൂപയുമാണ്.

2022 ഡിസംബര്‍ മാസത്തില്‍ ചരക്കുകളുടെ ഇറക്കുമതിയില്‍ നിന്നുള്ള വരുമാനം 8 ശതമാനം കൂടുതലാണ്. സേവനങ്ങളുടെ ഇറക്കുമതി ഉള്‍പ്പെടെ ആഭ്യന്തര ഇടപാടുകളില്‍ നിന്നുള്ള വരുമാനം കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ ഈ സ്രോതസ്സുകളില്‍ നിന്നുള്ള വരുമാനത്തേക്കാള്‍ 18 ശതമാനം കൂടുതലാണ്. 2022 നവംബര്‍ മാസത്തില്‍, 7.9 കോടി ഇ-വേ ബില്ലുകളില്‍ നിന്നുമുണ്ടായി. ഇത് 2022 ഒക്ടോബറില്‍ സൃഷ്ടിച്ച 7.6 കോടി ഇ-വേ ബില്ലുകളേക്കാള്‍ വളരെ കൂടുതലാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT