പെട്രോളിയം ഉൽപ്പന്നങ്ങളെ ജിഎസ്ടിയുടെ പരിധിയിലേയ്ക്ക് കൊണ്ടുവന്നാൽ പെട്രോളിന്റെയും ഡീസലിന്റെയും വില കുറയുമെന്നാണ് പൊതുവെയുള്ള ധാരണ. എന്നാൽ കേന്ദ്ര സർക്കാരിന്റെ ആലോചനയിലുള്ള പുതിയ നയം നടപ്പിലായാൽ ഇന്ധന വിലയിൽ യാതൊരു മാറ്റവും ഉണ്ടാകില്ലെന്നാണ് കണക്കുകൾ പറയുന്നത്.
ജിഎസ്ടിയുടെ ഏറ്റവും ഉയർന്ന നിരക്കായ 28 ശതമാനം ടാക്സും കൂടെ സംസ്ഥാന വാറ്റും (VAT) കൂടി ചേർന്നാണ് പുതിയ വില നിശ്ചയിക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നത്. ജിഎസ്ടിയുടെ പരിധിയിലേയ്ക്ക് കൊണ്ടുവന്നാൽ 20 രൂപയോളം റീറ്റെയ്ൽ വിലയിൽ കുറവുവരുമെന്ന പ്രതീക്ഷ ഇതോടെ മങ്ങിയിരിക്കുകയാണ്.
ജിഎസ്ടിയിലേയ്ക്ക് മാറുമ്പോൾ ഉണ്ടാകുന്ന നികുതിവരുമാനത്തിലെ കുറവ് നികത്താൻ സംസ്ഥാനങ്ങൾക്കു കേന്ദ്രം നഷ്ടപരിഹാരം നൽകേണ്ടി വരും. അതുകൊണ്ടാണ് നികുതിയിൽ അധികം മാറ്റം വരാതിരിക്കാൻ കേന്ദ്രം ശ്രമിക്കുന്നത്.
നിലവിൽ പെട്രോൾ വിലയുടെ 45-50 ശതമാനവും ഡീസൽ വിലയുടെ 35-40 ശതമാനവും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നികുതിയാണ്.
Read DhanamOnline in English
Subscribe to Dhanam Magazine