ജൂലൈ 2017 നും സെപ്തംബർ 2018 നും ഇടയിൽ ജിഎസ്ടി സമ്മറി, ഫൈനൽ സെയിൽസ് റിട്ടേൺസ് ഫയൽ ചെയ്യാത്തവർക്ക് ലേറ്റ് ഫീ ഒഴിവാക്കി. മാർച്ച് 31 ന് മുൻപായി റിട്ടേൺ സമർപ്പിക്കണം.
കഴിഞ്ഞ ജിഎസ്ടി കൗൺസിൽ യോഗത്തിൽ ധനമന്ത്രി ഇക്കാര്യം സൂചിപ്പിച്ചിരുന്നു.
2017 ജൂലൈ മുതൽ 2018 സെപ്തംബർ വരെയുള്ള കാലയളവിൽ ജിഎസ്ടിആര്‍ 3 ബി, ജിഎസ്ടിആര്‍ 1, ജിഎസ്ടിആര്‍-4 എന്നിവ ഫയൽ ചെയ്യാത്തവരും നികുതി അടക്കാത്തവരും ലേറ്റ് ഫീ നൽകേണ്ടതില്ലെന്ന് സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് (CBIC) അറിയിച്ചു.
പ്രതിദിനം 25 രൂപയാണ് ലേറ്റ് ഫീ. റിട്ടേൺ ഫയൽ ചെയ്യാനുള്ളവരും എന്നാൽ നികുതി ബാധ്യതയില്ലാത്തവരുമായ ബിസിനസുകൾക്ക് 10 രൂപയാണ് ലേറ്റ് ഫീ.
സമ്മറി സെയിൽസ് റിട്ടേൺ ആണ് ജിഎസ്ടിആര്‍ 3. ജിഎസ്ടിആര്‍ 1 ഫൈനൽ സെയിൽസ് റിട്ടേണും. കോംപോസിഷൻ സ്കീം തെരഞ്ഞെടുത്തവർക്കുള്ളതാണ് ജിഎസ്ടിആര്‍-4. ഇവർക്ക് ഫയൽ ചെയ്യാനുള്ളത് ത്രൈമാസ റിട്ടേൺ ആണ്.
Read DhanamOnline in English
Subscribe to Dhanam Magazine