Tax

അവസാന തീയതി അടുത്തു; ജിഎസ്ടി റിട്ടേണുകള്‍ പാതിവഴിയില്‍

Dhanam News Desk

ജിഎസ്ടി വാര്‍ഷിക റിട്ടേണും ബന്ധപ്പെട്ട ഓഡിറ്റ് റിപ്പോര്‍ട്ടും ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തീയതി അടുത്തിട്ടും ഇതുവരെ ഫയലിംഗ് നടത്തിയത് ഏകദേശം 15 ശതമാനം പേര്‍ മാത്രം. നിരവധി ഡാറ്റകള്‍ ചേര്‍ത്തുള്ള സങ്കീര്‍ണ്ണമായ ഫയലിംഗ് പ്രക്രിയയാണ് ഈ പിന്നോക്കാവസ്ഥയ്ക്കു  കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഓഗസ്റ്റ് 31 ആണ് ഫയലിംഗിനുള്ള അവസാന തീയതി. കേന്ദ്ര നികുതികളുമായി ബന്ധപ്പെട്ട എല്ലാ പ്രിന്‍സിപ്പല്‍ ചീഫ് കമ്മീഷണര്‍മാര്‍ക്കും ചീഫ് കമ്മീഷണര്‍മാര്‍ക്കും അയച്ച കത്തില്‍ സിബിഐസി ചെയര്‍മാന്‍ പ്രണബ് കെ ദാസ് എഴുതുന്നു: ഈ മാസം 3 വരെ ലഭ്യമായ കണക്കനുസരിച്ച് 14,85,863 ജിഎസ്ടിആര്‍ -9 മാത്രമേ ഫയല്‍ ചെയ്തിട്ടുള്ളൂ. ഒരു കോടിയിലധികം പേര്‍ ഫയലിംഗ് നടത്തേണ്ട സ്ഥാനത്താണിത്്. അതുപോലെ,  ജിഎസ്ടിആര്‍ -9 സി ഫയല്‍ ചെയ്തവരുടെ എണ്ണമാകട്ടെ 11,334 മാത്രം. ആകെ 12 ലക്ഷം പേരുണ്ട് ഈ വിഭാഗത്തില്‍.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT