Tax

സംഭാവന കൊടുക്കാറുണ്ടോ? എങ്കില്‍ ആദായ നികുതിയില്‍ ഇളവ് നേടാം!

ഏതൊക്കെ സംഭാവനകള്‍ നികുതിയിളവ് നേടാന്‍ സഹായിക്കും, അറിയാം

CMA (Dr) Sivakumar A

സംഭാവന കൊടുത്താലും നികുതിയിളവോ? സംശയിക്കേണ്ട അത്തരത്തിലൊരു വകുപ്പുണ്ട്. ചില സ്ഥാപനങ്ങള്‍ക്കും ഫണ്ടുകള്‍ക്കും സംഭാവന കൊടുക്കുമ്പോള്‍ ലഭിക്കുന്ന കിഴിവാണ് വകുപ്പ് 80G അനുസരിച്ച് ലഭിക്കുന്ന കിഴിവ്. പ്രധാനമായും താഴെ ചേര്‍ക്കുന്ന നാല് തരത്തിലുള്ള കിഴിവുകളാണ് വകുപ്പ് 80 G അനുസരിച്ച് ക്ലെയിം ചെയ്യുവാന്‍ സാധിക്കുന്നത്.

(a) യോഗ്യതാപരിധി ബാധകമല്ലാതെ 100 ശതമാനം കിഴിവ് ലഭിക്കുന്നത്

(b) യോഗ്യതാപരിധി ബാധകമല്ലാതെ 50 ശതമാനം കിഴിവ് ലഭിക്കുന്നത്

(c) യോഗ്യതാപരിധി ബാധകമായി 100 ശതമാനം കിഴിവ് ലഭിക്കുന്നത്

(d) യോഗ്യതാപരിധി ബാധകമായി 50 ശതമാനം കിഴിവ് ലഭിക്കുന്നത്

ചില പൊതുവായ കാര്യങ്ങള്‍ മുകളില്‍ പറഞ്ഞ നാല് സംഭാവനകള്‍ക്കും ബാധകമാണ്.

(a) സംഭാവന 2000 രൂപയില്‍ കൂടുതലാണെങ്കില്‍ ക്യാഷ് ഒഴികെയുള്ള മറ്റേതെങ്കിലും രീതിയിലായിരിക്കണം സംഭാവന നല്‍കേണ്ടത്

(b) താഴെചേര്‍ക്കുന്ന അടിസ്ഥാന വിവരങ്ങള്‍ അറിഞ്ഞാല്‍ മാത്രമാണ് ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുവാന്‍ സാധിക്കുന്നത്

(i) സംഭാവന സ്വീകരിച്ച വ്യക്തിയുടെ പാന്‍കാര്‍ഡ് നമ്പര്‍, പേര്, മേല്‍വിലാസം, സ്ഥലം തുടങ്ങിയ വിവരങ്ങള്‍

(ii) സംഭാവന സ്വീകരിച്ച വ്യക്തിയുടെ സംസ്ഥാനം തുടങ്ങിയ വിവരങ്ങള്‍

(c) സംഭാവന വസ്തുക്കളായി നല്‍കിയാല്‍ വകുപ്പ് 80G ക്ലെയിം ചെയ്യുവാന്‍ സാധിക്കുകയില്ല

(d) ഏതെങ്കിലും ഒരു പ്രത്യേക മതത്തിന്റെയോ വിഭാഗത്തിന്റെയോ നേട്ടങ്ങള്‍ക്കുവേണ്ടി സംഭാവന നല്‍കിയാല്‍ വകുപ്പ് 80G ക്ലെയിം ചെയ്യുവാന്‍ സാധിക്കുകയില്ല

(e) ആദായനികുതി വകുപ്പിന്റെ അംഗീകാരം ലഭിച്ച സ്ഥാപനങ്ങള്‍, ചാരിറ്റബ്ള്‍ സ്ഥാപനങ്ങള്‍, ഫണ്ടുകള്‍ എന്നിവയ്ക്ക് സംഭാവന നല്‍കിയാല്‍ മാത്രമാണ് വകുപ്പ് 80G അനുസരിച്ചിട്ടുള്ള കിഴിവ് അവകാശപ്പെടുവാന്‍ സാധിക്കുന്നത്

മേല്‍പ്പറഞ്ഞ a, b, c എന്നിവ അനുസരിച്ചിട്ടുള്ള കിഴിവ് ലഭിക്കുന്നത് നിങ്ങള്‍ ഫയല്‍ ചെയ്ത ആദായനികുതി റിട്ടേണിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. മേല്‍പ്പറഞ്ഞ കാറ്റഗറി 'd' യില്‍പ്പെട്ട കിഴിവ് ലഭിക്കുന്നതിന് താഴെപറയുന്ന കാര്യങ്ങള്‍ മനസിലാക്കേണ്ടത് ആവശ്യമാണ്.

(i) ബന്ധപ്പെട്ട സാമ്പത്തിക വര്‍ഷത്തിന്റെ അവസാന തീയ്യതിക്ക് മുമ്പ് ഫോറം നമ്പര്‍ 10 BD (Form 10 BD) സംഭാവന സ്വീകരിച്ച വ്യക്തി ഫയല്‍ ചെയ്തിരിക്കണം

(ii) ഫോറം നമ്പര്‍ 10 BD യുടെ ഇ- വെരിഫിക്കേഷന്‍ നിര്‍ബന്ധമാണ് (സംഭാവന സ്വീകരിച്ച വ്യക്തി ചെയ്തിരിക്കണം)

(iii) ഫോറം നമ്പര്‍ 10 BD ഫയല്‍ ചെയ്തതിന് ശേഷം ഫോറം നമ്പര്‍ 10 BE (Form 10 BE) നിങ്ങള്‍ക്ക് (സംഭാവന കൊടുത്ത വ്യക്തിക്ക്) തരുന്നതാണ്.

(iv) ഫോറം നമ്പര്‍ 10 BD റിവൈസ് ചെയ്യുവാന്‍ സാധിക്കുന്നതാണ്.

(v) സംഭാവന കൊടുത്ത വ്യക്തികളുടെ പേര്, മേല്‍വിലാസം, പാന്‍കാര്‍ഡ്/ ആധാര്‍കാര്‍ഡ് തുടങ്ങിയ വിവരങ്ങള്‍ ലഭിച്ചാല്‍ മാത്രമാണ് 10BD ചെയ്യുവാന്‍ സാധിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT