Nirmala Sitharaman Image courtesy: Canva
Tax

ആദായ നികുതി ബില്‍ ഇന്ന് ലോക്‌സഭയില്‍; പ്രധാന നിര്‍ദേശങ്ങള്‍ ഇങ്ങനെ

അവസാന തീയ്യതിക്ക് ശേഷം ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നവര്‍ക്ക് റീഫണ്ട് നല്‍കേണ്ടതില്ലെന്ന പഴയ നിയമത്തില്‍ മാറ്റം വരും.

Dhanam News Desk

ആദായ നികുതിയുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ മാറ്റം വരുത്തുന്ന പരിഷ്‌കരിച്ച ആദായനികുതി ബില്‍ ഇന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ലോക്‌സഭയില്‍ അവതരിപ്പിക്കും. സെലക്ട് കമ്മിറ്റി മുന്നോട്ടുവെച്ച 285 നിര്‍ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയതാണ് പുതിയ ബില്‍. ആദായ നികുതിയുടെ നടപടി ക്രമങ്ങള്‍ ലഘൂകരിക്കുന്നതും നികുതി ദായകര്‍ നേരിട്ടിരുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതുമായ നിര്‍ദേശങ്ങളാണ് ബില്ലില്‍ ഉള്ളതെന്ന് ധനകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. പല ഘട്ടങ്ങളിലായി ഉയര്‍ന്നു വന്ന വിഷയങ്ങള്‍ എല്ലാം ഉള്‍പ്പെടുത്തി സമഗ്രമായ പരിഷ്‌കരണമാണ് പുതിയ ബില്ലില്‍ ഉള്ളതെന്ന് കേന്ദ്ര പാര്‍ലമെന്റിറികാര്യ മന്ത്രി കിരണ്‍ റിജിജു പറഞ്ഞു.

പ്രധാന നിര്‍ദേശങ്ങള്‍ ഇങ്ങനെ

1961 ലെ ഇന്ത്യന്‍ ആദായ നികുതി ബില്ലിനെ പരിഷ്‌കരിക്കുന്നതാണ് പുതിയ ബില്‍. ഈ വര്‍ഷം ഫ്രെബ്രുവരിയില്‍ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചെങ്കിലും ധനകാര്യ മന്ത്രി തന്നെ പിന്‍വലിക്കുകയായിരുന്നു. സെലക്ട് കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി പരിഷ്‌കരിച്ച ബില്‍ അവതരിപ്പിക്കുമെന്ന് അന്ന് അറിയിച്ചിരുന്നു.

നികുതി റീഫണ്ടില്‍ വരുന്ന മാറ്റം ബില്ലിലെ പ്രധാന കാര്യമാണ്. അവസാന തീയ്യതിക്ക് ശേഷം ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നവര്‍ക്ക് റീഫണ്ട് നല്‍കേണ്ടതില്ലെന്ന പഴയ നിയമത്തില്‍ മാറ്റം വരും. പുതിയ ബില്ലിലെ സെക്ഷന്‍ 433 പ്രകാരം റിട്ടേണ്‍ സമര്‍പ്പിക്കുന്ന സമയമാണ് റീഫണ്ടിന് പരിഗണിക്കുക.

കമ്പനികളുടെ ഇന്റര്‍ കോര്‍പ്പറേറ്റ് ഡിവിഡന്റ് ആനുകൂല്യങ്ങള്‍ സംബന്ധിച്ചും പഴയ നിയമത്തില്‍ മാറ്റം വരും. നികുതി ദായകര്‍ക്ക് നില്‍ ടിഡിഎസ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനുള്ള സെലക്ട് കമ്മിറ്റിയുടെ നിര്‍ദേശവും ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT