Tax

ആന്റിസിപ്പേറ്ററി ഇന്‍കം ടാക്‌സ് സ്റ്റേറ്റ്‌മെന്റ് സമര്‍പ്പിക്കുമ്പോള്‍ ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍!

മുതിര്‍ന്ന പൗരന്മാര്‍ക്കും സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍ വിഭാഗത്തിലുള്ളവര്‍ക്കും പഴയ രീതിയിലെ നികുതി നിരക്കിന് മാറ്റമില്ല

CMA (Dr) Sivakumar A

പല സംരംഭകര്‍ക്കും സ്ഥാപന ഉടമകള്‍ക്കും 2024-25 സാമ്പത്തിക വര്‍ഷത്തിലെ ആന്റിസിപ്പേറ്ററി ഇന്‍കം ടാക്‌സ് സ്റ്റേറ്റ്‌മെന്റ് (പുതുക്കിയത്) ഹാജരാക്കേണ്ട സമയമാണിത്. 2024ലെ (23.07.2024) ഫിനാന്‍സ് ബില്‍/ഫിനാന്‍സ് ആക്ടിലെ വ്യവസ്ഥകളും 1961ലെ ആദായ നികുതി നിയമത്തിലെ വ്യവസ്ഥകളും അനുസരിച്ചാണ് ആന്റിസിപ്പേറ്ററി ഇന്‍കം ടാക്‌സ് സ്റ്റേറ്റ്‌മെന്റ് തയാറാക്കുന്നത്.

ഇവിടെ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

വ്യക്തികള്‍ക്ക് ബാധകമായ നിരക്കുകളാണ് ചുവടെ നല്‍കിയിരിക്കുന്നത്.

1. ഡയറക്റ്റ് ടാക്‌സ് കോഡ് പ്രതീക്ഷിക്കുന്ന 23-7-2024ല്‍ അവതരിപ്പിച്ച ഫിനാന്‍സ് ബില്ലിലെ വ്യവസ്ഥകള്‍ അനുസരിച്ചാണ് ആന്റിസിപ്പേറ്ററി ഇന്‍കം ടാക്‌സ് സ്റ്റേറ്റ്‌മെന്റ് സമര്‍പ്പിക്കേണ്ടത്.

2. പുതിയ രീതിയനുസരിച്ച് മൊത്ത വരുമാനം ഏഴ് ലക്ഷം രൂപ വരെയാണെങ്കില്‍ ആദായ നികുതി അടയ്‌ക്കേണ്ടതില്ല.

3. മൊത്ത വരുമാനം ഏഴ് ലക്ഷം രൂപയില്‍ കൂടിയാല്‍ താഴെപ്പറയുന്ന പ്രകാരം ആദായ നികുതി ബാധ്യത വരുന്നതാണ്. പുതിയ രീതി അനുസരിച്ച് (എല്ലാ പൗരന്മാര്‍ക്കും).

4. പുതിയ രീതി അനുസരിച്ച് ആദായ നികുതി കണ്ടുപിടിക്കുമ്പോള്‍ സ്റ്റാന്റേര്‍ഡ് ഡിഡക്ഷനായി 75,000 രൂപ വരെ ക്ലെയിം ചെയ്യാന്‍ സാധിക്കും.

5. പുതിയ രീതി അനുസരിച്ച് ആദായ നികുതി കണ്ടുപിടിക്കുമ്പോള്‍ ഫാമിലി പെന്‍ഷനില്‍ നിന്നും പരമാവധി 25,000 രൂപ കിഴിവായി അവകാശപ്പെടാന്‍ കഴിയും.

6. പഴയ രീതി (Old regime) തന്നെ തുടരുകയാണെങ്കില്‍ ഇളവ് ഉള്‍പ്പെടെ അഞ്ച് ലക്ഷം രൂപ വരെ ആദായനികുതി അടയ്‌ക്കേണ്ടതില്ല. മൊത്ത വരുമാനം അഞ്ച് ലക്ഷം രൂപയില്‍ കൂടിയാല്‍ പഴയ രീതിക്കനുസരിച്ചുള്ള നികുതി നിരക്ക് താഴെ പറയുന്ന പ്രകാരമാണ് (60 വയസില്‍ താഴെ).

മുതിര്‍ന്ന പൗരന്മാര്‍ക്കും സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍ വിഭാഗത്തിലുള്ളവര്‍ക്കും പഴയ രീതിയിലെ നികുതി നിരക്കില്‍ മാറ്റമില്ല.

7. പഴയ രീതിയിലുള്ള പ്രധാനപ്പെട്ട കിഴിവുകള്‍ താഴെ ചേര്‍ക്കുന്നു.

A) സാലറി

a. സ്റ്റാന്റേര്‍ഡ് ഡിഡക്ഷന്‍- 50,000 രൂപ.

b. പ്രൊഫഷണല്‍ ടാക്‌സ്- പരമാവധി 2,500 രൂപ.

B) ഹൗസ് പ്രോപ്പര്‍ട്ടി (താമസിക്കുന്ന വീട്)

വീട് വാങ്ങിക്കുന്നതിനോ, വീട് നിര്‍മിക്കുന്നതിനോ വായ്പ വാങ്ങിയാല്‍ അത്തരത്തിലുള്ള വായ്പയുടെ പലിശ പരമാവധി രണ്ട് ലക്ഷം രൂപ വരെ (സെല്‍ഫ് ഒക്യുപ്പൈഡ്) ഇളവ് ലഭിക്കും.

C) മൂലധന നേട്ടം എന്ന തലക്കെട്ടില്‍ ലഭിക്കുന്ന കിഴിവുകള്‍.

D) ചാപ്റ്റര്‍ 4 എയില്‍ ലഭിക്കുന്ന കിഴിവുകള്‍ നോക്കാം.

a) വകുപ്പ് 80 C

b) വകുപ്പ് 80 CCD(1), വകുപ്പ് 80 CCD(1B),

വകുപ്പ് 80 CCD (2).

c) വകുപ്പ് 80 D

d) വകുപ്പ് 80 DD

e) വകുപ്പ് 80 DDB

f) വകുപ്പ് 80 E

g) വകുപ്പ് 80 EEA

h) വകുപ്പ് 80 EEB

i) വകുപ്പ് 80 G

j) വകുപ്പ് 80 GG

k) വകുപ്പ് 80 GGA

l) വകുപ്പ് 80 TTA, 80 TTB

m) വകുപ്പ് 80 U

(ധനം മാഗസീന്‍ 2024 ഡിസംബര്‍ 15 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT