Tax

ആദായ നികുതി ഇളവ് നേടാന്‍ സഹായിക്കുന്ന 80 സി, 80 ഡി എന്നിവ അറിയാം

ഈ സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ആകെ അഞ്ച് ആഴ്ചകള്‍. ആദായ നികുതി ഇളവ് നേടാന്‍ ഏറെ സഹായകമാകുന്നതാണ് 80 സിയെയും 80 ഡിയെയും അറിയാം.

Dhanam News Desk

ഈ സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ആകെ അഞ്ച് ആഴ്ചകളാണ് അവശേഷിക്കുന്നത്. ആദായ നികുതി ഇളവ് നേടാന്‍ ഏറെ സഹായകമാകുന്നതാണ് 80 സിയെയും 80 ഡിയെയും അറിയാം. നിങ്ങള്‍ ചേര്‍ന്നിട്ടുള്ള നിക്ഷേപങ്ങളിലും നിങ്ങള്‍ ഇപ്പോള്‍ നല്‍കുന്ന വാടകയുമുള്‍പ്പെടുന്ന ചെലവുകള്‍ക്കും ആദായ നികുതി റിട്ടേണില്‍ ഇളവുകള്‍ അനുവദിക്കുന്ന വകുപ്പാണ് 80 സി എന്നത്. ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയത്തിന് കിഴിവനുവദിക്കുന്ന വകുപ്പാണ് 80 ഡി. ഇതാ ശ്രദ്ധയോടെ പരിശോധിച്ച് ഇളവുകളെക്കുറിച്ച് തിരിച്ചറിയാം.

80 സി വകുപ്പനുസരിച്ചു നിക്ഷേപങ്ങള്‍ക്കും ചെലവുകള്‍ക്കും ഒന്നര ലക്ഷം രൂപ വരെ പരമാവധി കിഴിവു ലഭിക്കും. ഇരുപത്തിനാലോളം ഇനങ്ങള്‍ക്ക് ഈ വകുപ്പു പ്രകാരം കിഴിവു ലഭിക്കുന്നു.

80 സി അനുസരിച്ച് കിഴിവ് കിട്ടുന്നവ

നിങ്ങളുടെയും ജീവിതപങ്കാളിയുടെയും മക്കളുടെയും പേരിലുള്ള ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയം.

പിഎഫ് (പ്രൊവിഡന്റ് ഫണ്ട് ), പിപിഎഫ് (പബ്ലിക് പ്രൊവിഡന്റ് ഫണ്ട്)

അംഗീകൃത സൂപ്പര്‍ ആന്വേഷന്‍ ഫണ്ട്

യുലിപ്

നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റിലെ നിക്ഷേപം.

എല്‍ഐസി ആന്വിറ്റി പ്ലാന്‍

മ്യൂച്വല്‍ ഫണ്ടുകളുടെ പെന്‍ഷന്‍ ഫണ്ട്

നാഷണല്‍ ഹൗസിംഗ് ബാങ്കിന്റെ പെന്‍ഷന്‍ ഫണ്ടിലേക്കുള്ള വിഹിതം.

ഇന്ത്യന്‍ സര്‍വകലാശാല, സ്‌കൂള്‍, വിദ്യാഭ്യാസ സ്ഥാപനത്തില്‍ രണ്ടു മക്കളുടെ ട്യൂഷന്‍ ഫീസ്.

ഭവനവായ്പയുടെ മുതലിലേയ്ക്കുള്ള തിരിച്ചടവ്.

പുതിയ വീട്/ ഫ്‌ളാറ്റ് എന്നിവയിലേക്ക് ചെലവഴിച്ച സ്റ്റാംപ് ഡ്യൂട്ടി, രജിസ്‌ട്രേഷന്‍ ഫീസ് എന്നിവ

വലിയൊരു തുക അല്ലെങ്കിലും ഒരു ലക്ഷം മുതല്‍ ഒന്നര ലക്ഷം രൂപയോളം ഈ ഇനത്തില്‍ ലാഭിക്കാം.

80 ഡി ആനുകൂല്യങ്ങള്‍

80 ഡി വകുപ്പു പ്രകാരം ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയമായി അടയ്ക്കുന്ന സംഖ്യയ്ക്ക് 25,000 രൂപ വരെയാണു കിഴിവ്.

മാതാപിതാക്കളുടെ ആരോഗ്യ ഇന്‍ഷുറന്‍സിന് മറ്റൊരു 25,000 രൂപ കിഴിവു ലഭിക്കും.

മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയമായി അടയ്ക്കുന്ന സംഖ്യയ്ക്ക് 50,000 രൂപ വരെയാണു കിഴിവ്.

പ്രിവന്റീവ് ചെക്കപ്പിന് പരമാവധി കിഴിവ് 5,000 രൂപ

ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ അവരുടെ ആരോഗ്യ പരിരക്ഷാ ചെലവിന് പരമാവധി 50,000 രൂപ വരെ ലഭിക്കാനും 80 ഡി അനുവദിക്കുന്നുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT