Tax

എന്ത് കൊണ്ട് പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കണം?

പാന്‍ കാര്‍ഡുമായി ആധാര്‍ ബന്ധിപ്പിക്കാനുള്ള അവസാന തിയതി മാര്‍ച്ച് 31 ആണ്

Dhanam News Desk

കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം ജനുവരി 24 -ാം തിയതി വരെ 43.34 കോടി പാന്‍ കാര്‍ഡുകള്‍ ആധാറുമായി ബന്ധപ്പെടുത്തി കഴിഞ്ഞു. പാന്‍ കാര്‍ഡും ആധാറുമായി ബന്ധിപ്പിക്കാനുള്ള തിയതി മാര്‍ച്ച് 31 ലേക്ക് നീട്ടിയിട്ടുണ്ട്. കോവിഡ് വ്യാപനം കാരണം പല തവണയായി പാന്‍-ആധാര്‍ ബന്ധിപ്പിക്കാനുള്ള അവസാന തിയതി നീട്ടി നല്‍കിയതാണ്.

ലളിത മായ പ്രക്രിയയിലൂടെ പാന്‍ കാര്‍ഡും ആധാറും ബന്ധിപ്പിക്കും. https://incometaxindiaefiling.gov.in/ എന്ന ആദായ നികുതി വകുപ്പിന്റെ വെബ്‌സൈറ്റില്‍ പ്രവേശിച്ച് പ്രൊഫൈല്‍ വിഭാഗത്തില്‍ ആധാറും പാനും ബന്ധപെടുത്താനുള്ള സൗകര്യം ഉണ്ട്.

പാന്‍ കാര്‍ഡിലെയും ആധാറിലെയും പേരും മറ്റു വിവരങ്ങളും പൊരുത്തപ്പെടാത്ത സാഹചര്യത്തില്‍ നിരവധി പേര്‍ക്ക് ഒ ടി പി മൊബൈലില്‍ ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ആധാര്‍ കാര്‍ഡിലെ വിവരങ്ങളാണ് തെറ്റ് എങ്കില്‍ അത് ആധാര്‍ കേന്ദ്രത്തില്‍ പോയി തിരുത്തിയ ശേഷം വീണ്ടും പാന്‍ കാര്‍ഡും ആധാറും ബന്ധിപ്പിക്കും.

എന്ത് കൊണ്ട് പാന്‍ കാര്‍ഡ് ബന്ധിപ്പിക്കണം ?

2020 -21 കേന്ദ്ര ബജറ്റില്‍ 1961 ആദായ നികുതി നിയമത്തില്‍ സെക്ഷന്‍ 234 എച്ച് ഉള്‍ പെടുത്തിയതോടെ പാന്‍ -കാര്‍ഡും ആധാറുമായി ബന്ധിപ്പിക്കാത്തവര്‍ക്ക് പിഴ ചുമത്താന്‍ ആദായ നികുതി വകുപ്പിന് സാധിക്കും. മാര്‍ച്ച് 31 ന് ശേഷം ആധാറുമായി ബന്ധിപ്പിക്ക പെടാത്ത കാര്‍ഡുകള്‍ അസാധുവാകും.

കാര്‍, ഇരു ചക്ര വാഹനങ്ങള്‍ വാങ്ങാനോ, ബാങ്ക് അകൗണ്ട് തുടങ്ങാനോ, വസ്തുക്കള്‍ ക്രയ വിക്രയം ചെയ്യാനോ കഴിയാതെ വരും. ഇത് കൂടാതെ ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കണോ, ഡീമാറ്റ് അകൗണ്ട് തുടങ്ങാനോ, 2 ലക്ഷം രൂപക്ക് മുകളില്‍ സ്വര്‍ണം വാങ്ങാനോ കഴിയില്ല. ഹോട്ടലില്‍ താമസിക്കുന്നതിന് 50,000 രൂപക്ക് മുകളില്‍ പണമായി നല്കാന്‍ കഴിയില്ല, വിദേശ യാത്ര ആവശ്യങ്ങള്‍ക്കും അത്തരം നിയന്ത്രണങ്ങള്‍ ഉണ്ടാകും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT