Image Courtesy: Canva 
Tax

പുതിയ ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ എന്തൊക്കെ? ഇന്‍കം ടാക്‌സ് സ്റ്റേറ്റ്‌മെന്റ് സമര്‍പ്പിക്കുമ്പോള്‍ ശ്രദ്ധിക്കണം ഈ കാര്യങ്ങള്‍

2025-2026 സാമ്പത്തിക വര്‍ഷത്തിലെ ആന്റിസിപ്പേറ്ററി ഇന്‍കം ടാക്‌സ് സ്റ്റേറ്റ്‌മെന്റ് സമര്‍പ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് നികുതി വിദഗ്ധനും പട്ടാമ്പി ശ്രീ നീലകണ്ഠ ഗവണ്‍മെന്റ് കോളേജിലെ കോമേഴ്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ.എ ശിവകുമാര്‍ വിശദീകരിക്കുന്നു.

CMA (Dr) Sivakumar A

2025 ഫെബ്രുവരി ഒന്നിന് പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഫിനാന്‍സ് ബില്ലിലെ വ്യവസ്ഥകള്‍ അനുസരിച്ചാണ് 2025 മാര്‍ച്ച് മാസം ജീവനക്കാര്‍, സ്ഥാപനമേധാവികള്‍ക്കും സംരംഭകര്‍ക്കും ആന്റിസിപ്പേറ്ററി ഇന്‍കം ടാക്‌സ് സ്റ്റേറ്റ്‌മെന്റ് സമര്‍പ്പിക്കേണ്ടത്. കേരള സംസ്ഥാന പെന്‍ഷന്‍ വാങ്ങിക്കുന്നവരും ട്രഷറിയില്‍ /ബാങ്കില്‍ ആന്റിസിപ്പേറ്ററി ഇന്‍കം ടാക്‌സ് സ്റ്റേറ്റ്‌മെന്റ് സമര്‍പ്പിക്കേണ്ടി വരുന്നതാണ്. 1961ലെ ആദായനികുതി നിയമത്തിന് പകരം പുതിയൊരു ആദായനികുതി നിയമം പ്രതീക്ഷിക്കുന്ന ഈ സമയത്ത്, 2025 ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ച ഫിനാന്‍സ് ബില്ല് രാജ്യം മുഴുവന്‍ ചര്‍ച്ചയായിട്ടുണ്ട്. ഫിനാന്‍സ് ബില്ലിലെ പ്രധാനപ്പെട്ട കാര്യങ്ങള്‍ താഴെ ചേര്‍ക്കുന്നു. വ്യക്തികളുടെ ( individual) കാഴ്ചപ്പാടിലാണ് ഇവിടെ അവതരിപ്പിക്കുന്നത്.

1. വകുപ്പ് 115 BAC അനുസരിച്ചുള്ള പുതിയ രീതിക്ക് അനുസരിച്ചാണ് ആദായനികുതി കണക്കുകൂട്ടുന്നത് പഴയ രീതി തുടരണമെങ്കില്‍ ഓപ്ഷന്‍ കൊടുത്തിരിക്കണം.

2. പുതിയ രീതിക്ക് അനുസരിച്ച് മൊത്തം വരുമാനം 12 ലക്ഷം രൂപ വരെ ആദായനികുതി അടയ്‌ക്കേണ്ടതില്ല. 12 ലക്ഷം രൂപയില്‍ കൂടിയാല്‍ താഴെപ്പറയും പ്രകാരം ആദായനികുതി ബാധ്യത വരുന്നതാണ്. ( എല്ലാ പൗരന്മാര്‍ക്കും.)

(a). മൊത്തം വരുമാനം (Total income )നാലുലക്ഷം രൂപ വരെ - നികുതിയില്ല

(b) മൊത്ത വരുമാനം 4 ലക്ഷം മുതല്‍ 8 ലക്ഷം വരെ- 5%

(c) മൊത്ത വരുമാനം 8 ലക്ഷം മുതല്‍ 12 ലക്ഷം വരെ - 10%

(d)മൊത്ത വരുമാനം 12 ലക്ഷം മുതല്‍ 16 ലക്ഷം വരെ- 15%

(e) മൊത്തം വരുമാനം 16 ലക്ഷം മുതല്‍ 20 ലക്ഷം വരെ- 20%

(f) മൊത്ത വരുമാനം 20 ലക്ഷം മുതല്‍ 24 ലക്ഷം വരെ- 25%

(g) മൊത്തം വരുമാനം 24 ലക്ഷത്തിന് മുകളില്‍- 30%

3. പുതിയ രീതിയില്‍ ലഭിക്കുന്ന സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ പരമാവധി 75,000 രൂപയാണ്. പഴയ രീതിയില്‍ ലഭിക്കുന്ന പരമാവധി സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 50,000 രൂപയാണ്.

4. പഴയ രീതി തന്നെ തുടരുകയാണെങ്കില്‍ റിബേറ്റ് ഉള്‍പ്പെടെ 5 ലക്ഷം രൂപ വരെ ആദായനികുതി അടയ്‌ക്കേണ്ട ആവശ്യമില്ല. മൊത്തം വരുമാനം 5 ലക്ഷം രൂപയില്‍ കൂടിയാല്‍ പഴയ രീതിക്ക് അനുസരിച്ചിട്ടുള്ള നികുതി നിരക്ക് താഴെപ്പറയും പ്രകാരമാണ്. ( 60 വയസിനു താഴെ ).

(a)മൊത്തം വരുമാനം 2,50,000 രൂപവരെ നികുതിയില്ല.

(b) 2,50,000 രൂപ മുതല്‍ 5 ലക്ഷം രൂപ വരെ- 5%

(c) മൊത്തം വരുമാനം 5 ലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപ വരെ- 20%

(d) മൊത്തം വരുമാനം 10 ലക്ഷം രൂപയില്‍ കൂടിയാല്‍- 30 %

മുതിര്‍ന്ന പൗരന്മാര്‍ക്കും സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍ വിഭാഗത്തിലുള്ളവര്‍ക്കും പഴയ രീതിയിലെ നികുതി നിരക്കിന് മാറ്റമില്ല.

5. പുതിയ നിരക്കില്‍ റിബേറ്റ് നഷ്ടപ്പെടുന്നവര്‍ക്ക് ഒരു പരിധിവരെ മാര്‍ജിനല്‍ റിലീഫ് ലഭിക്കുന്നതാണ്.

താഴെപ്പറയുന്ന പ്രകാരമാണ് മാര്‍ജിനല്‍ റിലീഫ് ലഭിക്കുന്നത്

മൊത്ത വരുമാനം: നികുതി ബാധ്യത -- അടക്കേണ്ട നികുതി

12,10,000: 61,500-- 10,000+ 4% സെസ്

12,50,000: 67,500-- 50,000+ 4% സെസ്

12,70,000: 70,500-- 70,000+ 4%സെസ്

12,75,000: 71,250-- 72,250 ( മാര്‍ജിനില്‍ റിലീഫ് ഇല്ല)+4%

(6) 2025 26 സാമ്പത്തിക വര്‍ഷത്തില്‍ രണ്ട് വീടുകള്‍ - occupied property യായി കാണിക്കുവാനും'annual value'' പൂജ്യമായി കാണിക്കുവാനും കഴിയുന്നതാണ്.

(7) പുതിയ രീതിക്ക് അനുസരിച്ച് ആദായനികുതി കൊടുക്കുകയാണെങ്കില്‍ താഴെപ്പറയുന്ന കിഴിവുകള്‍ മാത്രമാണ് ക്ലെയിം ചെയ്യുവാന്‍ സാധിക്കുന്നത്.

(a) വകുപ്പ് 80 CCD (2) എന്‍ പി എസി ലേക്കുള്ള തൊഴിലുടമയുടെ കോണ്‍ട്രിബ്യൂഷന്‍.

(b) 75,000 രൂപയുടെ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍.

(c) ഫാമിലി പെന്‍ഷനില്‍ നിന്നും 15,000 രൂപ (പരമാവധി) കിഴിവില്‍.

(d) വകുപ്പ് 80 JJAA അനുസരിച്ചുള്ള കഴിവ്.

(e) അഗ്‌നിവീര്‍ കോര്‍പ്പസ് ഫണ്ടിലേക്കുള്ള ഇന്ത്യാ ഗവണ്‍മെന്റിന്റെ കോണ്‍ട്രിബ്യൂഷന്‍.

(f) വാടകയ്ക്ക് കൊടുത്ത വീടുമായി ബന്ധപ്പെട്ട വായ്പയുടെ പലിശ.

(8) ചില ഉദാഹരണങ്ങള്‍ താഴെ

മൊത്തം വരുമാനം, നിലവിലെ പുതിയ രീതി അനുസരിച്ചുള്ള നികുതി, 2025 2026 സാമ്പത്തിക വര്‍ഷത്തിലേക്ക് നിര്‍ദ്ദേശിച്ച നികുതി നിരക്കിന്റെ അടിസ്ഥാനത്തിലുള്ള നികുതി, മെച്ചം എന്ന ക്രമത്തില്‍

1. 13,00,000: 100,000+4%സെസ് -- 75,000+4% സെസ് -- 25,000+ സെസിലെ വ്യത്യാസം

2. 15,00,000: 140,000+4% സെസ് -- 105,000+4%സെസ് -- 35,000+സെസിലെ വ്യത്യാസം

3. 19,00,000: 260,000+4%സെസ് -- 180,000+4% സെസ് -- 80,000+സെസിലെ വ്യത്യാസം

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT