image: @canva 
Tax

നികുതി അടച്ചില്ലെങ്കില്‍ 14 ശതമാനം പിഴ; കോര്‍പ്പറേറ്റ് ടാക്‌സില്‍ പിടിമുറുക്കി യുഎഇ

പണം വിദേശത്തേക്ക് കൊണ്ടു പോകുന്നത് തടയാന്‍ നടപടി; നികുതി പിരിവ് കര്‍ശനമാക്കുന്നു

Dhanam News Desk

കോര്‍പ്പറേറ്റ് നികുതി അടക്കുന്നതില്‍ വീഴ്ച വരുത്തുന്ന കമ്പനികള്‍ക്ക് പിഴ ചുമത്താന്‍ യുഎഇ ഫെഡറല്‍ ടാക്‌സ് അതോറിറ്റി. എല്ലാ മാസവും നിശ്ചിത ദിവസത്തിനുള്ളില്‍ നികുതി അടച്ചില്ലെങ്കില്‍ നികുതി തുകയുടെ 14 ശതമാനം പിഴ നല്‍കണമെന്ന് അതോറിറ്റിയുടെ പുതിയ ഉത്തരവില്‍ വ്യക്തമാക്കി. ഒന്നിലേറെ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് ജനുവരി 1 മുതലാണ് യുഎഇ സര്‍ക്കാര്‍ 15 ശതമാനം കോര്‍പ്പറേറ്റ് നികുതി ഏര്‍പ്പെടുത്തയത്. ഗള്‍ഫ് രാജ്യങ്ങളില്‍ യുഎഇയിലും കുവൈത്തിലുമാണ് ഈ നികുതിയുള്ളത്. ഈ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ മൊത്ത വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നികുതി കണക്കാക്കുന്നത്.

നികുതി പിരിവ് കര്‍ശമാക്കുന്നു

യുഎഇയുടെ പ്രധാന വരുമാന സ്രോതസുകളില്‍ ഒന്നാകുമെന്ന് കണക്കാക്കുന്ന കോര്‍പ്പറേറ്റ് നികുതി പിരിച്ചെടുക്കുന്നതിന് ഫെഡറല്‍ ടാക്‌സ് അതോറിറ്റി നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. എല്ലാ കമ്പനികളെയും നികുതി വൃത്തത്തിലേക്ക് കൊണ്ടു വരുന്നതിനുള്ള റജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നുണ്ട്. നികുതി വെട്ടിപ്പ് നടക്കുന്നില്ലെന്ന് ഉറപ്പാക്കുമെന്ന് ഫെഡറല്‍ അതോറിറ്റി നേരത്തെ വ്യക്തമാക്കിയിരുന്നു.

സ്വന്തം രാജ്യത്ത് നിന്ന് വിദേശ കമ്പനികള്‍ പണം കൊണ്ടു പോകുന്നത് തടയാനാണ് യുഎഇ പ്രധാനമായും പുതിയ നികുതി ഏര്‍പ്പെടുത്തിയത്. ആഗോള തലത്തിലുള്ള കോര്‍പ്പറേറ്റ് നികുതികള്‍ക്ക് അനുസൃതമായാണ് നികുതി ഈടാക്കുന്നതെന്ന് ഫെഡറല്‍ ടാക്‌സ് അതോറിറ്റി അറിയിപ്പില്‍ വ്യക്തമാക്കി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT