Tax

ആദായനികുതിയില്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാതെ ബജറ്റ്

ആദായനികുതിദായകര്‍ക്ക് കൂടുതല്‍ വ്യക്തിഗത സേവനം നല്‍കുന്നതിന് ഊന്നല്‍

CMA (Dr) Sivakumar A

ആദായനികുതി നിരക്കുകളിലും സ്ലാബുകളിലും മാറ്റം വരുത്താതെയാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇടക്കാല ബജറ്റ് അവതരിപ്പിച്ചത്. ആദായനികുതി സ്ലാബില്‍ മാറ്റം വരുത്തില്ലെന്ന് ഉറപ്പായിരുന്നെങ്കിലും സെക്ഷന്‍ 80 സി പ്രകാരമുള്ള ഇളവുകള്‍ ഉയര്‍ത്താനും ഭവന വായ്പ പലിശയിന്മേലിള്ള ഡിഡക്ഷനുകള്‍ കൂട്ടാനും ധനമന്ത്രി തയ്യാറായേക്കുമെന്ന് കരുതപ്പെട്ടിരുന്നു. എന്നാല്‍, ഇടക്കാല ബജറ്റില്‍ നികുതിവ്യവസ്ഥകളില്‍ മാറ്റംവരുത്താന്‍ നിര്‍മ്മല തയ്യാറാകാതിരുന്നതോടെ ഈ പ്രതീക്ഷകള്‍ പൊലിഞ്ഞു.

 ബജറ്റിലെ ആദായ നികുതിയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട കാര്യങ്ങള്‍

  • ആദായ നികുതി നിരക്കില്‍ മാറ്റമില്ല

  • പ്രത്യക്ഷ നികുതി (Income tax), പരോക്ഷ നികുതി (Indirect tax) എന്നിവയുടെ നിരക്കില്‍ മാറ്റമില്ല.

  • സ്റ്റാര്‍ട്ടപ്പുകള്‍ക്കും നിക്ഷേപ പദ്ധതികള്‍ക്കും പ്രഖ്യാപിച്ചിരുന്ന നികുതിയിളവിന്റെ കാലാവധി 31.03.2024ല്‍ നിന്ന് 31.03.2025 വരെ നീട്ടി

  • ആദായ നികുതി സ്ലാബുകളില്‍ മാറ്റമില്ല

  • നികുതിദായകര്‍ക്ക് കൂടുതല്‍ സേവനങ്ങള്‍ പ്രദാനം ചെയ്യും

  •  2009-2010 വരെ 25,000 രൂപയുള്ള തര്‍ക്ക വിധേയമായ ഔട്ട്സ്റ്റാന്‍ഡിംഗ് ഡിമാന്റ് പിന്‍വലിക്കുന്നതാണ്.

  •  2010-2011 മുതല്‍ 2014-2015 വരെയുള്ള 10,000 രൂപ വരെയുള്ള തര്‍ക്ക വിധേയമായ ഔട്ട്സ്റ്റാന്‍ഡിംഗ് ഡിമാന്റ് പിന്‍വലിക്കുന്നതാണ്.

            ചുരുക്കത്തില്‍ ആദായനികുതിദായകര്‍ക്ക് കൂടുതല്‍ വ്യക്തിഗത സേവനങ്ങളില്‍ ധനമന്ത്രി ശ്രദ്ധ ചെലുത്തുന്നു.

തയ്യാറാക്കിയത്: സി.എം.എ (ഡോ.) ശിവകുമാര്‍. എ

അസിസ്റ്റന്റ് പ്രൊഫസര്‍ ഓഫ് കോമേഴ്സ്, ശ്രീ നീലകണ്ഠ ഗവണ്‍മെന്റ് സംസ്‌കൃത കോളെജ്, പട്ടാമ്പി

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT