Image courtesy: iplt20.com
Tech

അധിക ചെലവില്ലാതെ എയര്‍ടെല്ലില്‍ ഐ.പി.എല്‍ കാണാം, പ്രീപെയ്ഡ് പ്ലാനുകളും ഡാറ്റാ വൗച്ചറുകളും ഇവയാണ്

30 ദിവസത്തെ വാലിഡിറ്റിയുളള 100 രൂപയുടെ ജിയോഹോട്ട്സ്റ്റാർ ഡാറ്റ വൗച്ചറും അവതരിപ്പിച്ചിട്ടുണ്ട്.

Dhanam News Desk

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ) മത്സരങ്ങള്‍ ഇന്ന് ആരംഭിക്കുകയാണ്. മൂന്ന് മാസം നീണ്ട് നില്‍ക്കുന്ന ടൂര്‍ണമെന്റ് കാണാന്‍ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ വലിയ ആവേശമാണ് ഉളളത്. ജിയോഹോട്ട്സ്റ്റാര്‍ ആണ് ഐ.പി.എല്‍ മത്സരങ്ങള്‍ സ്ട്രീം ചെയ്യുന്നത്. ജിയോ ഐ.പി.എല്‍ മത്സരങ്ങള്‍ കാണുന്നതിനുളള പ്ലാനുകള്‍ ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോഴിതാ എയര്‍ടെല്ലും സമാനമായ പ്ലാനുകളുമായി എത്തിയിരിക്കുകയാണ്.

ഐപിഎൽ 2025 കാണാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് ഈ മൊബൈൽ പ്ലാനുകൾ ഉപയോഗിച്ച് അധിക ചെലവുകളില്ലാതെ ജിയോഹോട്ട്സ്റ്റാര്‍ ആക്‌സസ് ചെയ്യാന്‍ സാധിക്കും. 90 ദിവസത്തേക്ക് ജിയോഹോട്ട്സ്റ്റാര്‍ ആക്സസ് അനുവദിക്കുന്ന 301 രൂപയുടെ പ്ലാനാണ് എയർടെല്‍ അവതരിപ്പിച്ചിരിക്കുന്നത്.

301 രൂപ പ്രീപെയ്ഡ് പ്ലാനിൽ ജിയോഹോട്ട്സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷനോടൊപ്പം പ്രതിദിനം 1 ജിബി ഡാറ്റ, പരിധിയില്ലാത്ത വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ് എന്നിവ ലഭിക്കും. മൂന്ന് മാസത്തേക്കാണ് ജിയോഹോട്ട്സ്റ്റാർ മൊബൈലിന്റെ വാലിഡിറ്റിയുളളത്. അതേസമയം, പ്രീപെയ്ഡ് പ്ലാനിന്റെ വാലിഡിറ്റി 28 ദിവസം മാത്രമാണ് എന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്.

30 ദിവസത്തെ വാലിഡിറ്റിയുളള 100 രൂപയുടെ ജിയോഹോട്ട്സ്റ്റാർ ഡാറ്റ വൗച്ചറും എയര്‍ടെല്‍ അവതരിപ്പിച്ചിട്ടുണ്ട്. 5 ജിബിയുടെ ഡാറ്റയും ഇതോടൊപ്പം ലഭിക്കും. എയർടെല്ലിന്റെ 195 രൂപയുടെ ജിയോഹോട്ട്സ്റ്റാർ ഡാറ്റ വൗച്ചറിന് 90 ദിവസത്തെ വാലിഡിറ്റിയാണ് ഉളളത്. 15 ജിബി ഡാറ്റയാണ് ഇതോടൊപ്പം നല്‍കുന്നത്.

കൂടാതെ 3999 രൂപ, 549 രൂപ, 1029 രൂപ, 398 രൂപ എന്നിവയുടെ ജിയോഹോട്ട്സ്റ്റാർ പ്രീപെയ്ഡ് പ്ലാനുകളും എയര്‍ടെല്‍ അവതരിപ്പിച്ചിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT