Image courtesy: mahindra.com, Canva
Tech

ഐ.ടി മേഖല തകരുകയല്ല, മാറുകയാണ്; ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെക്കുറിച്ച് വ്യത്യസ്തമായ നിരീക്ഷണവുമായി ആനന്ദ് മഹീന്ദ്ര

വൻകിട സംരംഭങ്ങളിൽ എ.ഐ വ്യാപിക്കുമ്പോഴും സുരക്ഷിതമായ ഡാറ്റാ അടിത്തറ ഉറപ്പാക്കൽ, വിവിധ സിസ്റ്റങ്ങളെ തമ്മിൽ യോജിപ്പിക്കൽ, നിയമപരമായ നിബന്ധനകൾ പാലിക്കൽ എന്നിവയ്ക്ക് ഇപ്പോഴും വിദഗ്ധരുടെ സേവനം ആവശ്യമാണ്

Dhanam News Desk

ഇന്ത്യൻ ഐടി മേഖലയ്ക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) വലിയ ഭീഷണിയാണെന്ന വാദങ്ങളെ തള്ളിക്കൊണ്ട് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. എ.ഐ മൂലം ഇന്ത്യയുടെ ഐടി ഔട്ട്‌സോഴ്‌സിംഗ് കരാറുകളിൽ വലിയ ഇടിവുണ്ടാകുമെന്ന് പ്രവചിച്ച 'സിട്രിനി' (Citrini) റിപ്പോർട്ടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തന്റെ മരണം സംബന്ധിച്ച റിപ്പോർട്ടുകൾ അതിശയോക്തിപരമാണെന്ന മാർക്ക് ട്വയിനിന്റെ പ്രശസ്തമായ വരികൾ ഉദ്ധരിച്ചുകൊണ്ടാണ് ഐടി മേഖല തകരുമെന്ന വാദം സംബന്ധിച്ച് വ്യത്യസ്തമായ കാഴ്ചപ്പാട് ആനന്ദ് മഹീന്ദ്ര അവതരിപ്പിച്ചത്.

മഹീന്ദ്രയുടെ പ്രധാന നിരീക്ഷണങ്ങൾ

• അപ്രസക്തമാകില്ല, പരിണമിക്കും: എ.ഐ നിലവിൽ വരുന്നതോടെ ഐടി സേവന ദാതാക്കൾ ഇല്ലാതാകില്ല, മറിച്ച് ഏറ്റവും മികച്ച കമ്പനികൾ കൂടുതൽ കരുത്താർജിക്കുമെന്ന് അദ്ദേഹം വാദിക്കുന്നു. അവരുടെ പങ്ക് ഇല്ലാതാകുകയല്ല, മറിച്ച് മാറുകയാണ് ചെയ്യുന്നത്.

• മൂല്യത്തിന് മുൻഗണന: കമ്പനികൾ തങ്ങളുടെ പ്രവർത്തന രീതികൾ മാറ്റേണ്ടതുണ്ട്. കേവലം അധ്വാനത്തിന് പണം ഈടാക്കുന്നതിന് പകരം, നൽകുന്ന ഫലത്തെയും (Outcome) മൂല്യത്തെയും അടിസ്ഥാനമാക്കിയുള്ള രീതിയിലേക്ക് അവർ മാറണം.

• മനുഷ്യ സഹായത്തിന്റെ ആവശ്യം: വൻകിട സംരംഭങ്ങളിൽ എ.ഐ വ്യാപിക്കുമ്പോഴും സുരക്ഷിതമായ ഡാറ്റാ അടിത്തറ ഉറപ്പാക്കൽ, വിവിധ സിസ്റ്റങ്ങളെ തമ്മിൽ യോജിപ്പിക്കൽ (Integration), നിയമപരമായ നിബന്ധനകൾ പാലിക്കൽ എന്നിവയ്ക്ക് ഇപ്പോഴും വിദഗ്ധരുടെ സേവനം ആവശ്യമാണ്.

എ.ഐയുടെ വരവ് ഐടി കമ്പനികൾക്ക് മേൽ സമ്മർദം ചെലുത്തുമെങ്കിലും, വേഗതയിലും വലിയ തോതിലും കാര്യങ്ങൾ ഏകോപിപ്പിക്കാൻ കഴിയുന്ന കമ്പനികൾക്ക് ഭാവിയിലും വലിയ പ്രസക്തിയുണ്ടാകുമെന്ന അഭിപ്രായമാണ് മഹീന്ദ്ര പങ്കുവെക്കുന്നത്.

Anand Mahindra says AI will transform, not destroy, India’s IT sector, urging companies to shift toward value-driven service models.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT