Image by Canva 
Tech

ഐഫോണ്‍ വരുന്നു; ചാറ്റ് ജി.പി.ടിയുടെ കരുത്തുമായി

ആപ്പിളും ഓപ്പണ്‍ എ.ഐയും തമ്മില്‍ ധാരണയായതായി റിപ്പോര്‍ട്ടുകള്‍

Dhanam News Desk

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കളം വാഴുമ്പോള്‍ ആപ്പിളിന് കൈയും കെട്ടി നോക്കി നില്‍ക്കാനാവുമോ? എ.ഐയെ ഐഫോണ്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഭാഗമാക്കാന്‍ ചര്‍ച്ചകള്‍ ഏറെ നടക്കുന്നതിനിടെ, ഇക്കാര്യത്തില്‍ ഓപ്പണ്‍ എ.ഐയുമായി ആപ്പിള്‍ ധാരണയായതായാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. എന്നാല്‍ ഇക്കാര്യം ആപ്പിളോ ഓപ്പണ്‍ എ.ഐയോ സ്ഥിരീകരിച്ചിട്ടില്ല.

ആപ്പിളിന്റെ അടുത്ത ഓപ്പറേറ്റിംഗ് സിസ്റ്റമായ ഐ.ഒ.എസ് 18നൊപ്പം ചാറ്റ് ജി.പി.ടിയുടെ ഫീച്ചറുകള്‍ കൂടി ഉള്‍ക്കൊള്ളിക്കാനാണ് ധാരണയിലെത്തിയതെന്നാണ് സൂചന. ഗൂഗ്ളിന്റെ മാതൃകമ്പനിയായ ആല്‍ഫബൈറ്റുമായി അവരുടെ എ.ഐ ചാറ്റ്ബോട്ടായ ജെമിനിയുടെ ലൈസന്‍സിംഗിനായി ആപ്പിള്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ ചര്‍ച്ചകള്‍ ധാരണയിലേക്ക് എത്തിയിരുന്നില്ല. പക്ഷേ ഇപ്പോഴും ചര്‍ച്ച ഉപേക്ഷിച്ചിട്ടില്ലെന്നും ടെക് ലോകം നിരീക്ഷിക്കുന്നുണ്ട്.

ജൂണില്‍ നടക്കുന്ന വേള്‍ഡ് വൈഡ് ഡെവലപ്പേഴ്സ് കോണ്‍ഫറന്‍സില്‍ വെച്ച് ആപ്പിള്‍ എ.ഐ ലോകത്തൊരു തരംഗം സൃഷ്ടിച്ചേക്കുമെന്നും ബ്ലുംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT