നാല് പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കി ആപ്പിൾ. ഇതുവരെ പുറത്തിറക്കിയ ഐപാഡുകളിൽ വച്ച് ഏറ്റവും കൂടുതൽ ശേഷിയുള്ള ഐപാഡ് പ്രോ ആണ് ഏറ്റവും കൂടുതൽ ശ്രദ്ധയാകർഷിച്ചത്.
ഒക്ടോബർ 30 ന് ന്യൂയോര്‍ക്കിലെ ബ്രൂക്‌ലിന്‍ അക്കാഡമിയില്‍ നടന്ന ചടങ്ങിലാണ് ഇവ അവതരിപ്പിച്ചത്.
താഴ്ന്ന ശ്രേണിയിലുള്ള ലാപ്ടോപ്പുകളേക്കാൾ പ്രവർത്തന ശേഷിയുള്ളവ എന്ന് കമ്പനി അവകാശപ്പെടുന്നവയാണ് ഐപാഡ് പ്രോ. 11 ഇഞ്ച്, 12.9 ഇഞ്ച് വീതമുള്ള രണ്ടു മോഡലുകളാണ് ഇന്നലെ പുറത്തിറക്കിയത്.
സവിശേഷതകൾ
ഐപാഡിനോട് കാന്തികമായി ഒട്ടിപ്പിടിക്കാൻ കഴിയുന്നതാണ് ആപ്പിള്‍ പെന്‍സില്‍. ഐപാഡുമായി സ്വയമേ പെയർ ചെയ്യും. സ്പർശം കൊണ്ട് നിയന്ത്രിക്കാൻ സാധിക്കുന്ന സംവിധാനവും ഇതിനുണ്ട്. ബ്രഷുകള്‍ മാറ്റുന്നതിനും ഇറേസര്‍ തെരഞ്ഞെടുക്കുന്നതിനും പെന്‍സിലില്‍ ഡബിള്‍ ടാപ്പ് ചെയ്താല്‍ മതി. കൈകളുടെ മര്‍ദം ഉപയോഗിച്ച് വരയുടെ കട്ടികൂട്ടാനും ഷേഡിങ് ചെയ്യാനുമെല്ലാം സാധിക്കും.
നീണ്ട ഇടവേളക്കുശേഷം എത്തുന്ന മാക്ബുക്ക് എയറിന്റെ പുതുമോഡലാണ് ഇത്. റെറ്റിന ഡിസ്‌പ്ലെ, 50 ശതമാനം കുറവ് ബെസെൽ, അപ്ഡേറ്റഡ് കീബോർഡ് എന്നിവയാണ് പ്രധാന സവിശേഷതകൾ.
ആപ്പിളില്‍ നിന്നുള്ള പുതിയ ഡെസ്‌ക് ടോപ്പ് ആണിത്. രണ്ട് പതിപ്പുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. 4-കോറും, 6-കോറുമുള്ളവ.
പുതിയ ഉൽപ്പന്നങ്ങളുടെ ഇന്ത്യയിലെ വില ഉടൻ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine