Tech

ആപ്പിള്‍ ലോഞ്ച് ഇവന്റ് ഇന്ന്, കാത്തിരിക്കുന്നത് എന്തൊക്കെ?

മുന്‍വര്‍ഷങ്ങളിലെ ഇവന്റുകളേക്കാള്‍ കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ ഈ വര്‍ഷം ആപ്പിള്‍ അവതരിപ്പിക്കുമെന്നാണ് സൂചന

Dhanam News Desk

ലോകം തന്നെ ഏറെ ശ്രദ്ധയോടെ കാത്തിരിക്കുന്ന ഇവന്റുകളിലൊന്നാണ് ആപ്പിള്‍ ലോഞ്ച് ഇവന്റ്. എല്ലാ വര്‍ഷവും ഇവന്റുകളില്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ ആപ്പിള്‍ പുറത്തിറക്കുമ്പോള്‍ അത് മത്സരിച്ച് സ്വന്തമാക്കാന്‍ കാത്തിരിക്കുന്ന വലിയൊരു ഉപഭോക്താക്കള്‍ തന്നെ ലോകത്തെ ജനപ്രിയ ബ്രാന്‍ഡിനുണ്ട്. ഇന്ന് രാത്രി ഇന്ത്യന്‍ സമയം 10.30നാണ് ആപ്പിള്‍ ലോഞ്ച് ഇവന്റ് 2022 അരങ്ങേറുന്നത്. മുന്‍വര്‍ഷങ്ങളിലെ ഇവന്റുകളേക്കാള്‍ കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ ഈ വര്‍ഷം ആപ്പിള്‍ അവതരിപ്പിക്കുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ എന്തൊക്കെ ഉല്‍പ്പന്നങ്ങള്‍ ഇവന്റില്‍ അവതരിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ആപ്പിള്‍ ഐഫോണ്‍ 14, ആപ്പിള്‍ വാച്ച് സീരീസ് 8, അപ്ഡേറ്റ് ചെയ്ത ആപ്പിള്‍ വാച്ച് എസ്ഇ, ഒരു പുതിയ ആപ്പിള്‍ വാച്ച് എന്നിവ ആപ്പിള്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എയര്‍പോഡ്സ് പ്രോയും അവതരിപ്പിക്കുമെന്നാണ് സൂചന. എന്നിരുന്നാലും ഇവന്റിന്റെ പ്രധാന ആകര്‍ഷണം ഐഫോണ്‍ 14 തന്നെയായിരിക്കും.

ആപ്പിള്‍ ലോഞ്ച് ഇവന്റ് തത്സമയമായി കാണാനുള്ള അവസരമുണ്ട്. ആപ്പിള്‍ ഇവന്റ് വെബ്സൈറ്റ് വഴിയോ ആപ്പിള്‍ ടിവി ആപ്പ് വഴിയോ ഇവന്റ് കാണാവുന്നതാണ്. കൂടാതെ, ഔദ്യോഗിക യൂട്യൂബ് ചാനലിലും ഇവന്റ് തത്സമയം സ്ട്രീം ചെയ്യും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT