Image: MacBook Pro 13, MacBook Pro 14” and 16/apple 
Tech

കുറഞ്ഞ വിലയില്‍ ലാപ്ടോപ്പ് അവതരിപ്പിക്കാന്‍ ആപ്പിള്‍; ഗൂഗിളിന് വെല്ലുവിളി

ആപ്പിളിന്റെ ഈ മാക്ബുക്ക് അടുത്ത വര്‍ഷം രണ്ടാം പകുതിയോടെ വിപണിയിലെത്തിയേക്കും

Dhanam News Desk

കുറഞ്ഞ വിലയുള്ള ലാപ്ടോപ്പ് അവതരിപ്പിക്കാന്‍ ആപ്പിള്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ഗൂഗിളിന്റെ ക്രോംബുക്കുകള്‍ക്കും വിവിധ എന്‍ട്രി ലെവല്‍ വിന്‍ഡോസ് ലാപ്ടോപ്പുകള്‍ക്കും ഈ ലാപ്ടോപ്പിന്റെ വരവ് ഭീഷണിയായേക്കും. ആപ്പിളിന്റെ ഈ മാക്ബുക്ക് അടുത്ത വര്‍ഷം രണ്ടാം പകുതിയോടെ വിപണിയിലെത്തിയേക്കും.

45,000 മുതല്‍ 60,000 രൂപ വരെ

ഫ്‌ളിപ്കാര്‍ട്ടിലും ആമസോണിലും വില്‍ക്കുന്ന ക്രോംബുക്കുകളില്‍ ഭൂരിഭാഗവും 30,000 രൂപയില്‍ താഴെയുള്ളവയാണ്. കുറഞ്ഞ ബജറ്റില്‍ ലാപ്‌ടോപ്പ് വാങ്ങാന്‍ ആഗ്രഹിക്കുന്നവരെയാണ് ക്രോംബുക്ക് ലക്ഷ്യമിടുന്നത്.

ആപ്പിള്‍ പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്ന വില കുറഞ്ഞ ലാപ്‌ടോപ്പിന് 45,000 മുതല്‍ 60,000 രൂപ വരെയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആപ്പിള്‍ നിലവില്‍ 80,000 രൂപയോ അതിന് മുകളില്‍ വിലയുള്ളതുമായ ലാപ്ടോപ്പുകളാണ് വില്‍ക്കുന്നത്. അതേസമയം ആപ്പിളിന്റെ പുതിയ ഐഫോണ്‍ 15 സീരീസ് സെപ്റ്റംബര്‍ 12ന് പുറത്തിറങ്ങും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT