പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്ലിന്റെ ഏറ്റവും കൂടുതല്‍ വരുമാനം നേടിക്കൊടുക്കുന്ന സര്‍ക്കിളായി കേരളം. വരുമാനത്തിലും പ്രവര്‍ത്തന ലാഭത്തിലും കഴിഞ്ഞ സാമ്പത്തികവര്‍ഷം റെക്കോഡ് നേട്ടം കൈവരിക്കാന്‍ കേരള സര്‍ക്കിളിന് സാധിച്ചു. പ്രവര്‍ത്തനലാഭത്തില്‍ 24 ശതമാനത്തിന്റെയും മൊത്തം വരുമാനത്തില്‍ എട്ടുശതമാനത്തിന്റെയും വളര്‍ച്ച കഴിഞ്ഞ സാമ്പത്തികവര്‍ഷം നേടാനായി.
കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങളും പാക്കേജുകളും നല്കുക വഴി വരുമാനം വലിയ തോതില്‍ വര്‍ധിപ്പിക്കാന്‍ കേരള സര്‍ക്കിളിനായി. 2024-25-ല്‍ പ്രവര്‍ത്തനലാഭം 662 കോടി രൂപയായിരുന്നു. ഇത് 2025-26 സാമ്പത്തികവര്‍ഷം 820 കോടിയായി ഉയര്‍ന്നു. തൊട്ടു മുന്‍വര്‍ഷം 1,956 കോടി രൂപയായിരുന്ന മൊത്തം വരുമാനം 2025-26ല്‍ 2,102 കോടി രൂപയിലെത്തി.
ഫൈബര്‍, മൊബൈല്‍ സേവനങ്ങളില്‍ നിന്നുള്ള വരുമാനം 1,565 കോടിയില്‍നിന്ന് 1,627 കോടിയായും ഉയര്‍ന്നു. കൂടുതല്‍ വ്യത്യസ്ത പാക്കേജുകളും വൈവിധ്യമാര്‍ന്ന മാര്‍ക്കറ്റിംഗ് രീതികളും കേരളത്തില്‍ ബിഎസ്എന്‍എല്ലിന് തുണയാകുന്നുണ്ട്.
വീട്ടിലിരുന്ന് പുതിയ കണക്ഷന്‍ എടുക്കാവുന്ന പദ്ധതി ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചു. ഓണ്‍ലൈന്‍ വഴി സിം ബുക്ക് ചെയ്യാന്‍ ലളിതമായ പ്രക്രിയയാണുള്ളത്.
ബിഎസ്എന്‍എല്ലിന്റെ ഔദ്യോഗിക സെല്‍ഫ് കെവൈസി https://sahaj.bsnl.co.in/ ലിങ്ക് സന്ദര്‍ശിക്കുക.
വിവരങ്ങള്‍ വെരിഫൈ ചെയ്യുക: നിങ്ങളുടെ ആള്‍ട്ടര്‍നേറ്റ് (Alternate) മൊബൈല്‍ നമ്പറും തിരിച്ചറിയല്‍ രേഖയും നല്‍കി വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുക.
ഫോട്ടോയും വിഡിയോയും: നിങ്ങളുടെ ലൈവ് ഫോട്ടോയും ചെറിയൊരു വീഡിയോ ക്ലിപ്പും പ്ലാറ്റ്ഫോമില്‍ ക്യാപ്ചര്‍ ചെയ്ത് അപ്ലോഡ് ചെയ്യുക.
ബുക്കിംഗ് പൂര്‍ത്തിയാക്കുക: വിവരങ്ങളെല്ലാം കൃത്യമാണെന്ന് ഉറപ്പുവരുത്തിയ ശേഷം സബ്മിറ്റ് (Submit) ബട്ടണ്‍ അമര്‍ത്തി ബുക്കിംഗ് പൂര്‍ത്തിയാക്കാം.
51 രൂപയുടെ പുതിയ കണക്ഷന്‍ ബി.എസ്.എന്‍.എല്‍. അവതരിപ്പിച്ചു. കണക്ഷന്‍ എടുത്ത് ആദ്യ 28 ദിവസമാണ് ആനുകൂല്യങ്ങള്‍ ഉണ്ടാകുക. അണ്‍ലിമിറ്റഡ് കോളുകളും പ്രതിദിനം രണ്ട് ജി.ബി. ഡേറ്റയുമാണ് ഇതിലുള്ളത്. പ്രതിദിനം 100 എസ്.എം.എസും ഉണ്ടാകും. 28 ദിവസത്തെ വാലിഡിറ്റിയുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine