Tech

പോക്കറ്റ് കാലിയാകാതെ സ്മാര്‍ട്ട് വാച്ച് സ്വന്തമാക്കാം

2,499 രൂപ മുതല്‍ വില വരുന്ന ബജറ്റ് സ്മാര്‍ട്ട് വാച്ചുകള്‍

Dhanam News Desk

ഇപ്പോള്‍ ഉപയോഗിക്കുന്ന അനലോഗ്/ഡിജിറ്റല്‍ വാച്ചില്‍ നിന്ന് ഒരു സ്‌റ്റൈലന്‍ സ്മാര്‍ട്ട് വാച്ചിലേക്ക് മാറാന്‍ ആഗ്രഹിക്കുന്ന ഒരാളാണോ നിങ്ങള്‍. എങ്കില്‍ ഈ മാസം തുടക്കം മുതല്‍ ആമസോണിലും ഫ്‌ലിപ്കാര്‍ട്ടിലും ആരംഭിക്കുന്ന ഓഫര്‍ സെയിലുകളിലൂടെ പോക്കറ്റ് കാലിയാകാതെ ഒരു സ്മാര്‍ട്ട് വാച്ച് നിങ്ങള്‍ക്കും സ്വന്തമാക്കാം.

2499 രൂപ മുതല്‍ വില വരുന്ന 4 സ്മാര്‍ട്ട് വാച്ചുകള്‍
Noise Fit active Sp02

1.28 ഇഞ്ച് റൗണ്ട് ഡിസ്‌പ്ലെയാണ് നോയിസിന്റെ ഈ വാച്ചിന്. ബ്ലാക്ക്, ബ്ലൂ, ഗ്രേ, റെഡ് എന്നിങ്ങനെ നാല് നിറങ്ങളില്‍ വാച്ച് ലഭിക്കും. ഏഴു ദിവസം വരെ ബാറ്ററി ചാര്‍ജ് നില്‍ക്കും. 58 ശതമാനം വിലക്കിഴിവോടെ 2,499 രൂപയ്ക്ക് ഫ്‌ലിപ്കാര്‍ട്ടിലൂടെ വാച്ച് വാങ്ങാവുന്നതാണ്.

Noise ColorFit pro 2

1.3 എച്ച്ഡി ഡിസ്‌പ്ലെയിലെത്തുന്ന നോയിസിന്റെ തന്നെ മറ്റൊരു ബജറ്റ് സ്മാര്‍ട്ട് വാച്ചാണ് Noise colorFit pro2. 240 മണിക്കൂറാണ് ബാറ്ററി ലൈഫ്. 27,999 രൂപയ്ക്ക് ആമസോണിലൂടെയാണ് വില്‍പന.

boAt Storm

1.3 ഇഞ്ച് ഫുള്‍ എച്ച്ഡി കര്‍വ്ഡ് ഡിസ്‌പ്ലെയാണ് വാച്ചിന്. ആറു നിറങ്ങളില്‍ വാച്ച് ലഭിക്കും. 10 ദിവസം വരെയാണ് ബാറ്ററി ലൈഫ്. 49 ശതമാനം കിഴിവോടെ 2,999 രൂപയ്ക്ക് ഫ്‌ലിപ്കാര്‍ട്ടില്‍ നിന്ന് വാച്ച് വാങ്ങാം.

Realme Watch 2

1.75 ഇഞ്ചിന്റെ സൂപ്പര്‍ ബ്രൈറ്റ് എച്ച്ഡി സ്‌ക്രീനാണ് ഈ റിയല്‍മി വാച്ചിന്. ബ്ലാക്ക്, ഗ്രേ എന്നീ നിറങ്ങളില്‍ realme watch 2 ലഭിക്കും. 14 ദിവസം വരെ ബാറ്ററി ലൈഫുള്ള ഈ വാച്ചിന് ഫ്‌ലിപ്കാര്‍ട്ടില്‍ 33 ശതമാനം കിഴിവോടെ 3,999 രൂപയാണ് വില.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT