Tech

കേബിള്‍ ടിവി ഫെഡറേഷന്റെ എ.ബി.സി.ഡി എക്സ്പോ 16 വരെ കോയമ്പത്തൂരില്‍

Dhanam News Desk

കേരളാ കേബിള്‍ ടിവി ഫെഡറേഷന്റെ ഒമ്പതാമത് അഖിലേന്ത്യാ ബ്രോഡ്കാസ്റ്റ് ബ്രോഡ്ബാന്‍ഡ് കേബിള്‍ ടിവി ആന്‍ഡ് ഡിജിറ്റല്‍ എക്സിബിഷന്‍ (എ.ബി.സി.ഡി എക്സ്പോ) ഈ മാസം 14 മുതല്‍ 16 വരെ കോയമ്പത്തൂരില്‍ നടക്കും.

കോയമ്പത്തൂര്‍ കൊഡീഷ്യ എക്സിബിഷന്‍ സെന്ററില്‍ 14ന് വൈകിട്ട് നാലിന് തമിഴ്നാട് മന്ത്രി എസ്.പി. വേലുമണി ഉദ്ഘാടനം ചെയ്യും. മന്ത്രി ഉദുമലൈ കെ. രാധാകൃഷ്ണന്‍ മുഖ്യാതിഥിയാകും. കേരളാ കേബിള്‍ ടിവി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ഇ. ജയദേവന്‍ അദ്ധ്യക്ഷത വഹിക്കും. തമിഴ്നാട് ഡെപ്യൂട്ടി സ്പീക്കര്‍ പൊള്ളാച്ചി വിജയരാമന്‍, കേരളാ കേബിള്‍ ടിവി ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ആര്‍. സുനില്‍കുമാര്‍ എന്നിവര്‍ സംസാരിക്കും.

2020ല്‍ കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരുടെ നെറ്റ്വര്‍ക്കുകളില്‍ സമഗ്ര ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കാനുള്ള പ്രവര്‍ത്തന പദ്ധതിയാണ് എക്സിബിഷന്റെ മുഖ്യലക്ഷ്യമെന്ന് കേരളാ കേബിള്‍ ടിവി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ഇ. ജയദേവന്‍ പറഞ്ഞു. 46 ട്രേഡര്‍മാര്‍ പങ്കെടുക്കുന്ന എക്സിബിഷനില്‍ 90 സ്റ്റാളുകള്‍ ഉണ്ടായിരിക്കും. ഒരേസമയം രണ്ട് ടിവി ചാനലുകള്‍ കാണാവുന്ന സെറ്ര് ടോപ്പ് ബോക്സും രണ്ട് കമ്പനികളുടെ ഇന്റര്‍നെറ്റ് ഉപയോഗിക്കാവുന്ന മോഡവും പ്രദര്‍ശനത്തിലുണ്ടാകും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT