Tech

ജിയോ ജിഗാ ഫൈബര്‍; പ്ലാനുകള്‍, സേവനങ്ങള്‍ എന്നിവയറിയാം

Dhanam News Desk

മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ജിയോയുടെ പുതിയ ബ്രോഡ്ബാന്‍ഡ് സേവനമായ ജിയോ ഗിഗാ ഫൈബര്‍ ഓഗസ്റ്റ് 12 ന് എത്തുമെന്നാണ് കമ്പനി വൃത്തങ്ങളില്‍ നിന്നുള്ള വിവരം. കഴിഞ്ഞ വര്‍ഷത്തെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് വാര്‍ഷിക പൊതുയോഗത്തില്‍ പ്രഖ്യാപിച്ച ഈ സേവനം 1,100 നഗരങ്ങളില്‍ ഒരേസമയം ആരംഭിക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. ഒരു സെക്കന്‍ഡില്‍ ഒരു ജിഗാബൈറ്റ് വരെ (ജിബിപിഎസ്) ഇന്റര്‍നെറ്റ് വേഗത വാഗ്ദാനം ചെയ്യുമെന്നും ടെലിവിഷന്‍, ലാന്‍ഡ്ലൈന്‍, സ്മാര്‍ട്ട് ഹോം, ഓട്ടോമേഷന്‍ തുടങ്ങിയ അധിക സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുമെന്നുമാണ് കമ്പനി അവകാശപ്പെടുന്നത്.

ജിയോ ജിഗാഫൈബര്‍ പ്ലാനുകള്‍

നിലവില്‍ പുതിയ ജിഗാഫൈബര്‍ സേവനങ്ങള്‍ക്ക് പോസ്റ്റ് പ്ലാനുകള്‍ റിലയന്‍സ് ജിയോ പ്രഖ്യാപിച്ചിട്ടില്ല. ജിയോ ജിഗാഫൈബര്‍ പ്രിവ്യു ഓഫറാണ് ഇപ്പോള്‍ തിരഞ്ഞെടുക്കാവുന്ന ഏക പ്ലാന്‍. 90 ദിവസത്തേക്ക് 900 ങയു െവേഗത്തിലുള്ള അതിവേഗ ഇന്റര്‍നെറ്റാണ് പ്ലാന്‍ പ്രകാരം കമ്പനി വാഗ്ദാനം ചെയ്യുന്നത്. പ്രതിമാസം 100 ജിബി ഡേറ്റയാണ് ഇക്കാലയളവില്‍ ഉപയോഗിക്കാനാവുക.

ടോപ് അപ്പ് റീചാര്‍ജ് ഇനി മാസം തീരും മുന്‍പേ 100 ജിബി ഡേറ്റ തീര്‍ന്നാല്‍ 40 ജിബിയുടെ ടോപ് അപ്പ് റീചാര്‍ജ് ചെയ്യാനും റിലയന്‍ ജിയോ സൗകര്യം ഒരുക്കുന്നുണ്ട്. മൈ ജിയോ അപ്പ് മുഖേനയോ, ഔദ്യോഗിക ജിയോ വെബ്സൈറ്റ് മുഖേനയോ റീചാര്‍ജ് ചെയ്യാം. ജിഗോഫൈബറിന് ഇന്‍സ്റ്റലേഷന്‍ നിരക്കുകള്‍ കമ്പനി ഈടാക്കുന്നില്ലെങ്കിലും 4,500 രൂപയുടെ സെക്യൂരിറ്റി ഡിപ്പോസിറ്റ് ഉപയോക്താവ് അടയ്ക്കേണ്ടതായുണ്ട്. സേവനം നിര്‍ത്തുന്നപക്ഷം ഈ തുക വരിക്കാരന് തിരികെ ലഭിക്കും.

അധിക സേവനങ്ങള്‍:

ജിയോ ജിഗാ ടിവി, ഹോം ഓട്ടോമേഷന്‍, ലാന്‍ഡ്ലൈന്‍ സേവനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള അധിക സേവനങ്ങളും ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ക്കൊപ്പം ജിയോ ജിഗാ ഫൈബറിലൂടെ ലഭിക്കും. ജിയോയുടെ ഡിജിറ്റല്‍ ടെലിവിഷന്‍ സേവനമാണ് ജിഗാ ടിവി. കമ്പനിയുടെ പ്രസ്താവന അനുസരിച്ച്, ഇന്റര്‍നെറ്റ് അധിഷ്ഠിത ഡിജിറ്റല്‍ ഉള്ളടക്ക സേവനങ്ങളും ജിഗാ ടിവി സെറ്റ്-ടോപ്പ് ബോക്സ് വാഗ്ദാനം ചെയ്യും. സെറ്റ്-ടോപ്പ്-ബോക്‌സ് വഴി വീഡിയോ കോളിംഗിനുള്ള സൗകര്യവുമുണ്ടായിരിക്കും. വോയ്‌സ് കമാന്‍ഡുള്ള റിമോട്ടുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു.

എന്താണ് റിലയന്‍സ് ജിയോ ജിഗാഫൈബര്‍?

എയര്‍ടെലിന്റെ ഫൈബര്‍ നെറ്റ് വര്‍ക്കിന് സമാനമായി ഫൈബര്‍ ഒപ്റ്റിക് സാങ്കേതികവിദ്യയെ അടിസ്ഥാനപ്പെടുത്തി റിലയന്‍സ് ജിയോ അവതരിപ്പിക്കുന്ന ബ്രോഡ്ബാന്‍ഡ് സേവനമാണ് ജിഗാഫൈബര്‍. ചെമ്പു കമ്പി ഉപയോഗിക്കുന്ന സാധാരണ വയര്‍ നെറ്റ്വര്‍ക്കുകളെ അപേക്ഷിച്ച് ഫൈബര്‍ ഒപ്റ്റിക് നെറ്റ്വര്‍ക്ക് കൂടുതല്‍ ഇന്റര്‍നെറ്റ് വേഗം ഉറപ്പുവരുത്തും.

രജിസ്റ്റര്‍ ചെയ്യേണ്ടത് എങ്ങനെ?

ഔദ്യോഗിക വെബ്സൈറ്റ് മുഖേന ജിഗാഫൈബര്‍ സേവനങ്ങള്‍ക്കുള്ള പുതിയ രജിസ്ട്രേഷന്‍ റിലയന്‍സ് ജിയോ സ്വീകരിക്കുന്നുണ്ട്. താത്പര്യമുള്ളവര്‍ക്ക് gigafiber.jio.com/registration എന്ന വിലാസം സന്ദര്‍ശിക്കാം. സ്ഥല വിവരങ്ങള്‍ നല്‍കിയതിന് ശേഷം പേര്, മൊബൈല്‍ നമ്പര്‍, ഇമെയില്‍ ഐഡി എന്നിവയാണ് രജിസ്ട്രേഷന്റെ ഭാഗമായി അപേക്ഷന്‍ നല്‍കേണ്ടത്. വെരിഫിക്കേഷന്‍ നടപടിയുടെ ഭാഗമായി നല്‍കിയ മൊബൈല്‍ നമ്പറിലേക്ക് വണ്‍ടൈം പാസ്വേര്‍ഡ് കമ്പനി അയക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT