Tech

ദൈനംദിന പ്രവർത്തനങ്ങൾ എളുപ്പമാക്കാന്‍ 5ടെക് ടിപ്സ്

കംപ്യൂട്ടര്‍ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞവര്‍ ഒട്ടേറെയാണ്. നീണ്ട പ്രവൃത്തികള്‍ വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന ഒട്ടേറെ ഷോട്ട്കട്ടുകള്‍ ഉണ്ടെന്ന കാര്യം പലരും ഓര്‍ക്കാറില്ല. അതിനൊരു ശ്രമം നടത്തിയാല്‍ നല്ലൊരു സമയം ലാഭിക്കാനാവും. ചില എളുപ്പവഴികളിതാ:

Dhanam News Desk
ക്ലോസ് ചെയ്ത ടാബ് തുറക്കാന്‍

കംപ്യൂട്ടറില്‍ പല ടാബുകള്‍ തുറന്നുവെച്ച് ജോലി ചെയ്യുന്നവര്‍ക്ക് എല്ലായ്പ്പോവും പറ്റുന്നൊരു അബദ്ധമാണ, അറിയാതെ ഏതെങ്കിലും ബ്രൗസര്‍ ടാബ് ക്ലോസ് ചെയ്യുന്നത്. ഹിസ്റ്ററിയില്‍ പോയി ഇത് വീണ്ടും തുറക്കാമെങ്കിലും എളുപ്പവഴിയുണ്ട് .

പിസിയില്‍ Ctrl+Shift+T

മാക്കിലാണെങ്കില്‍ Command+Shift+T

വേഡ് ഫയല്‍ ക്ലോസ് ആയിപ്പോയോ?

സേവ് ചെയ്യാത്ത വേഡ് ഫയല്‍ ക്ലോസ് ആയിപ്പോയാല്‍, തിരിച്ചെടുക്കാന്‍ വഴിയുണ്ട്. 'MY PC' യില്‍ പോയി ഫയല്‍ സെര്‍ച്ചില്‍ '.asd' എന്ന് സെര്‍ച്ച് ചെയ്താല്‍ മതി. നിങ്ങളുടെ ഫയല്‍ അവിടെയുണ്ടാവും.

സ്‌ക്രീന്‍ഷോട്ട് എടുക്കാന്‍

പ്രിന്റ് സ്‌ക്രീന്‍ ഓപ്ഷനിലൂടെ സ്‌ക്രീന്‍ഷോട്ട് എടുത്താല്‍ അത് പേസ്റ്റ് ചെയ്യാനൊരിടം വേണം, എഡിറ്റ് ചെയ്യാന്‍ ഫോട്ടോഷോപ്പ് പോലെ മറ്റൊരു സോഫ്റ്റ്വെയറും വേണം. സ്‌ക്രീനില്‍ കാണുന്നത് മുഴുവനും വരാതെ, വേണ്ടത് മാത്രം കട്ട് ചെയ്തെടുക്കാന്‍ മാര്‍ഗമുണ്ട്.

പിസിയില്‍ Startല്‍ പോയി സെര്‍ച്ച് ബാറില്‍ Snipping Tool എന്ന് സെര്‍ച്ച് ചെയ്താല്‍ ഒരു ടൂള്‍ തുറന്നുവരും. അതില്‍ ന്യൂ കൊടുത്ത്, സ്‌ക്രീനില്‍ നിന്ന് വേണ്ട ഭാഗം ക്രോപ് ചെയ്ത് സേവ് ചെയ്യാം.

മാക്കിലാണെങ്കില്‍ Command+Shift+5 ഇത്രയും പ്രസ് ചെയ്താല്‍ ഒരു റെക്ടാംഗിള്‍ തുറന്നുവരും. അത് വേണ്ടപോലെ വലിച്ചുനീട്ടി സേവ് ചെയ്യാം.

യൂട്യൂബ് വീഡിയോ ഡൗണ്‍ലോഡ് ചെയ്യാന്‍

ഏതെങ്കിലുമൊരു യൂട്യൂബ് വീഡിയോ ഡൗണ്‍ലോഡ് ചെയ്യണമെന്നുണ്ടെങ്കില്‍ വീഡിയോയുടെ യുആര്‍എല്‍ (ലിങ്ക്) കോപ്പി ചെയ്ത് മറ്റൊരു ബ്രൗസര്‍ ടാബില്‍ പേസ്റ്റ് ചെയ്യുക. ഈ യുആര്‍എല്ലില്‍ www. ന്റെയും youtube. ന്റെയും ഇടയില്‍ ss എന്ന് ചേര്‍ത്തുകൊടുത്താല്‍ മതി. ഡൗണ്‍ലോഡ് ചെയ്തെടുക്കാനുള്ള വെബ്സൈറ്റ് തുറന്നുവരും.

പറഞ്ഞ് ചെയ്യിക്കാം ഗൂഗിള്‍ ഡോക്സിലും

വാട്സ്ആപ്പിലും മറ്റും വോയിസ് നല്‍കി ടെക്സ്റ്റ് മെസേജ് അയക്കുന്നവര്‍ ധാരാളമുണ്ട്. ഗൂഗിള്‍ ഡോക്സിലും ഈ ഓപ്ഷനുണ്ട്.

വലിയ ഡോക്യുമെന്റുകള്‍ ടൈപ്പ് ചെയ്യാന്‍ ആവുന്നില്ലെങ്കില്‍ വോയ്സ് ടൈപ്പിംഗിലൂടെ പറഞ്ഞുകൊടുത്താല്‍ മതി. ഇതിനായി Google Docs തുറന്ന് Tools മെനു തുറന്നാല്‍ Voice Typing കാണാം. (Ctrl+Shift+S അടിച്ചാലും മതി). കോമ വേണമെങ്കില്‍ ഇടയ്ക്ക് comma എന്നും പുതിയ പാരഗ്രാഫ് ആണെങ്കില്‍ new paragraph എന്നുമൊക്കെയുള്ള കമാന്‍ഡുകളും സാധ്യമാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT