image courtesy: flipkart.com 
Tech

ഐഫോണ്‍ 15, സാംസങ് എസ്23 വിലക്കുറവില്‍ സ്വന്തമാക്കാം; വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളുമായി ഫ്ലിപ്പ്കാർട്ട് ഫ്ലാഗ്ഷിപ്പ് വിൽപ്പന ആരംഭിച്ചു

വില്‍പ്പന മേള ഓഗസ്റ്റ് 15 വരെ നീണ്ടു നില്‍ക്കും

Dhanam News Desk

സ്‌മാർട്ട്‌ഫോണുകൾ, ഇലക്‌ട്രോണിക്‌സ്, ഫാഷൻ, വീട്ടുപകരണങ്ങൾ എന്നിവയുൾപ്പെടെയുള്ള വൈവിധ്യമാർന്ന ഉൽപ്പന്നങ്ങള്‍ ആകർഷകമായ വിലക്കുറവില്‍ വാഗ്ധാനം ചെയുന്നതാണ് ഫ്ലിപ്പ്കാർട്ട് ഫ്ലാഗ്ഷിപ്പ് വിൽപ്പന. ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളോട് അനുബന്ധിച്ചാണ് ഫ്ലാഗ്ഷിപ്പ് വില്‍പ്പന നടത്തുന്നത്. ഓഗസ്റ്റ് 6 ന് ആരംഭിക്കുന്ന ഓഗസ്റ്റ് 15 വരെ നീണ്ടു നില്‍ക്കും.

ആമസോണിന്റെ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിലും സമാന ദിവസങ്ങളിലാണ് നടക്കുന്നത്. ഇത് രണ്ട് ഇ-കൊമേഴ്‌സ് ഭീമന്മാർ തമ്മിലുള്ള ചൂടേറിയ മത്സരത്തിന് കളമൊരുക്കും.

ഉല്‍പ്പന്നങ്ങള്‍  80 ശതമാനം വരെ വിലക്കിഴിവില്‍

ഐഫോണ്‍ 15, സാംസങ് ഗ്യാലക്സി എസ്23, ഗ്യാലക്സി എസ്23 എഫ്.ഇ, വിവോ ടി3 5ജി, മോട്ടറോള എഡ്ജ് 50 ഫ്യൂഷൻ തുടങ്ങിയ പ്രീമിയം സ്മാര്‍ട്ട്ഫോണുകള്‍ ഫ്ലിപ്പ്കാർട്ട് വിലക്കുറവില്‍ ലഭ്യമാക്കുന്നു. ഉപഭോക്താക്കൾക്ക് ടാബ്‌ലെറ്റുകൾ, ലാപ്‌ടോപ്പുകൾ, സ്മാർട്ട് ടി.വികൾ, ക്യാമറകൾ എന്നിവയുൾപ്പെടെയുളള ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ 80 ശതമാനം വരെ വിലക്കിഴിവ് നല്‍കുന്നുണ്ട്.

ഭക്ഷണം, കായിക ഇനങ്ങൾ, ഫർണിച്ചറുകൾ, വീട്ടുപകരണങ്ങൾ തുടങ്ങിയവയ്ക്ക് 50 ശതമാനം മുതൽ 80 ശതമാനം വരെ ഗണ്യമായ വിലക്കുറവാണ് ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നത്.

ഐ.സി.ഐ.സി.ഐ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, യെസ് ബാങ്ക് തുടങ്ങിയവയുടെ ക്രെഡിറ്റ് കാർഡുകള്‍ ഉപയോഗിച്ച് ഇ.എം.ഇ ഇടപാടുകള്‍ നടത്തുന്നതിന് 10 ശതമാനം വരെ വിലക്കിഴിവ് നല്‍കുന്നുണ്ട്. തിരഞ്ഞെടുത്ത ഉൽപ്പന്നങ്ങളിൽ ഉപഭോക്താക്കൾക്ക് പലിശരഹിത ഇ.എം.ഐയും എക്സ്ചേഞ്ച് ഓഫറുകളും ലഭിക്കുന്നതാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT