ജിഗാ ഫൈബര്‍ ബ്രോഡ്ബാന്‍ഡ് സേവനത്തിലേക്ക് റിലയന്‍സ് നടത്തിയ ശ്രമം ബ്രോഡ്ബാന്‍ഡ് വിപണി വിലനിര്‍ണ്ണയ തന്ത്രങ്ങളില്‍ കഴിഞ്ഞ വര്‍ഷം വലിയ മാറ്റത്തിനാണ് സാക്ഷ്യം വഹിച്ചത്. ഈ ഹൈ സ്പീഡ് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് 50 ദശലക്ഷം വീടുകളിലേക്ക് എത്തിക്കുമെന്നാണ് മുകേഷ് അംബാനി വാര്‍ത്താ സമ്മേളനത്തില്‍ വിശദമാക്കിയത്. ഓഗസ്റ്റ് 12 നടക്കാനിരിക്കുന്ന ആന്വല്‍ ജനറല്‍ ബോഡി മീറ്റിങ്ങിലാകും പുതിയ ബ്രോഡ്ബാന്‍ഡ് സംവിധാന വിപുലീകരണം ജിയോ പുറത്തുവിടുക.
ഏകദേശം ഒരു വര്‍ഷത്തോളമായി, പ്രധാന നഗരങ്ങളിലുടനീളം ജിഗാ ഫൈബര്‍ വിപുലമായ തോതില്‍ വികസിച്ചു കൊണ്ടിരിക്കുകയാണ്, അതേസമയം, ഉപയോക്താക്കള്‍ക്ക് സൗജന്യ ഹൈ-സ്പീഡ് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് ഉപയോഗിച്ച് പ്രിവ്യൂ ഓഫറിന് കീഴില്‍ ഒരുതരം പൊതുബീറ്റ പരിശോധന നടത്തുന്നുണ്ട്.
എന്നിരുന്നാലും, ജിയോ ഇതിന് ഒരു വില നിശ്ചയിക്കുമെന്നും മറ്റ് സേവനങ്ങളെ അപേക്ഷിച്ച് ഇത് വിലകുറഞ്ഞതായിരിക്കുമെന്നുമാണ് റിപ്പോര്‍ട്ട്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി കഴിഞ്ഞയാഴ്ച കമ്പനിയുടെ ത്രൈമാസ ഫലങ്ങള്‍ പ്രഖ്യാപിച്ചതിനോടൊപ്പമാണ് ഈ വിവരവും പുറത്തു വിട്ടത്.
ഉപയോക്താക്കള്‍ക്ക് ഇപ്പോഴും പ്രിവ്യൂ ഓഫറിന് കീഴില്‍ ജിയോ ജിഗാഫൈബര്‍ ലഭിക്കും, അതില്‍ ഇന്റര്‍നെറ്റ് സൗജന്യമായി ആക്‌സസ് ചെയ്യാന്‍ കഴിയും. ഈ എജിഎമ്മില്‍ വാണിജ്യപരമായി സേവനങ്ങള്‍ ആരംഭിക്കാന്‍ പദ്ധതികളുണ്ടെന്ന് കമ്പനിയുമായിയുള്ള അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. ജിഗാ ഫൈബറിനൊപ്പം, കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജിയോയുമായി നടത്തിയതുപോലെ റിലയന്‍സ് ഇന്ത്യയിലെ ബ്രോഡ്ബാന്‍ഡ് വിപണിയെ കീഴടക്കുമെന്ന് പ്രതീക്ഷിക്കാം.
ജിഗാ ഫൈബറിന്റെ അടിസ്ഥാന പ്ലാന്‍ പ്രതിമാസം 600 രൂപയ്ക്ക് നല്‍കാം, എന്നാല്‍ ഇത് 4500 രൂപ ഫിക്‌സഡ് ഡിപ്പോസിറ്റോടെ ആകാം എന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ബ്രോഡ്ബാന്‍ഡ്, ഐപി ടി.വി, ലാന്‍ഡ്ലൈന്‍ കണക്ഷന്‍ എന്നിവയുടെ സംയോജനമാണ് ഇത് വാഗ്ദാനം ചെയ്യുന്നത്.
ഇന്റര്‍നെറ്റ് വേഗത 50 എം.ബി.പി.എസ് ആയിരിക്കും, കൂടാതെ വരിക്കാര്‍ക്ക് പ്രതിമാസം 100 ജി.ബി ഡാറ്റ അനുവദിക്കും. അപ്ഗ്രേഡ് ചെയ്ത ഡ്യുവല്‍-ബാന്‍ഡ് റൂട്ടറും 100 എം.ബി.പി.എസ് വേഗതയും വര്‍ദ്ധിപ്പിക്കുന്ന മറ്റൊരു പ്ലാന്‍ ഇതോടൊപ്പം ഉണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല.
Read DhanamOnline in English
Subscribe to Dhanam Magazine