ആപ്പിളുമായുള്ള പങ്കാളിത്തത്തില്‍ നിന്ന് ഗോള്‍ഡ്മാന്‍ സാക്സ് പിന്‍മാറാന്‍ ആലോചിക്കുന്നതായി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. നാല് വര്‍ഷം മുമ്പ് ആപ്പിള്‍ കാര്‍ഡ് പുറത്തിറക്കുന്നതിനാണ് ഗോള്‍ഡ്മാന്‍ സാക്സ് ആപ്പിളുമായി സഹകരിച്ചത്. നിലവില്‍ ആപ്പിള്‍ ക്രെഡിറ്റ് കാര്‍ഡും മറ്റ് സംരംഭങ്ങളും ഏറ്റെടുക്കാന്‍ ബാങ്ക് അമേരിക്കന്‍ എക്സ്പ്രസുമായി (എ.എക്സ്.പി.എന്‍) ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.
ആപ്പിള്‍ കാര്‍ഡ് ഉടമകള്‍ക്ക് ആശങ്ക
ആപ്പിള്‍ കാര്‍ഡുകള്‍ നിലവില്‍ മാസ്റ്റര്‍കാര്‍ഡാണ് വിതരണം ചെയ്യുന്നത്. യു.എസിലുടനീളമുള്ള ഭൂരിഭാഗം റീറ്റെയ്‌ലര്‍മാരുടെ അടുത്തും ഇത് ഉപയോഗിക്കാം. അതേസമയം അമേരിക്കന്‍ എക്സ്പ്രസിന് റീച്ച് കുറവാണ്. അതിനാല്‍ അമേരിക്കന്‍ എക്‌സ്പ്രസിലേക്കുള്ള മാറ്റം ആപ്പിള്‍ കാര്‍ഡ് ഉടമകള്‍ക്ക് അവരുടെ കാര്‍ഡ് എവിടെയെല്ലാം ഉപയോഗിക്കാമെന്നതില്‍ ആശങ്കയുണ്ടാക്കിയേക്കം.
2019 ലാണ് ഗോള്‍ഡ്മാന്‍ സാക്സിന്റെ പങ്കാളിത്തത്തോടെ ആപ്പിള്‍ അതിന്റെ ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കിയത്. ആപ്പിള്‍ കാര്‍ഡ് ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുമെന്ന് അടുത്തിടെ കമ്പനി അറിയിച്ചിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine