ബജറ്റ് വിലയില്‍ എ.ഐ സേവനങ്ങളുമായി ഗൂഗ്ള്‍. പ്രതിമാസം 399 രൂപ നിരക്കില്‍ ഗൂഗ്ള്‍ എ.ഐ പ്ലസ് പ്ലാന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. നിലവില്‍ പ്രതിമാസം 1,950 രൂപ വില വരുന്ന എ.ഐ പ്രോ പ്ലാനും 24,500 രൂപ വിലയുള്ള എ.ഐ അള്‍ട്രാ പ്ലാനുമാണ് ഗൂഗ്‌ളിനുള്ളത്. പ്രതിമാസം 399 രൂപ നിരക്കില്‍ ചാറ്റ് ജി.പി.ടിയുടെ ഗോ പ്ലാനും ഇന്ത്യയില്‍ ലഭ്യമാണ്.
പ്രതിമാസം 399 രൂപയാണ് നിശ്ചയിച്ചിരിക്കുന്നതെങ്കിലും പുതിയ ഉപയോക്താക്കള്‍ക്ക് 199 രൂപ നിരക്കില്‍ പ്ലാന്‍ ലഭിക്കും. ആദ്യ ആറുമാസമാണ് ഈ ഓഫറുള്ളത്. കുടുംബത്തിലെ അഞ്ച് അംഗങ്ങളുമായി പ്ലാന്‍ പങ്കുവെക്കാനും ഓപ്ഷനുണ്ട്. ഇന്ന് മുതല്‍ പ്ലാനില്‍ ചേരാനുള്ള അവസരമുണ്ട്.
ജെമിനി ആപ്പില്‍ ഗൂഗ്‌ളിന്റെ ഏറ്റവും പുതിയ മോഡലായ ജെമിനി 3 പ്രോയുടെ കൂടുതല്‍ ഫീച്ചറുകള്‍
ചിത്രങ്ങള്‍ നിര്‍മിക്കാനും എഡിറ്റ് ചെയ്യാനും സഹായിക്കുന്ന നാനോ ബനാന പ്രോയുടെ കൂടുതല്‍ ഫീച്ചറുകളും ലഭിക്കും
ജെമിനി ആപ്പിലെ വീഡിയോ ക്രിയേഷന്‍ ടൂളും ക്രിയേറ്റീവ് ടൂളായ ഫ്‌ളോയും
ജിമെയില്‍, ഡോക്‌സ് പോലുള്ള ആപ്പുകളിലും ജെമിനിയുടെ സേവനം ലഭിക്കും
റിസര്‍ച്ചിനും വിശകലനത്തിനും വേണ്ടി നോട്ട്ബുക്ക് എല്‍.എല്‍.എമ്മില്‍ കൂടുതല്‍ ഫീച്ചറുകള്‍
ജിമെയില്‍,ഫോട്ടോസ്, ഡ്രൈവ് എന്നിവക്കായി 200 ജി.ബി സ്‌റ്റോറേജ്
ഗൂഗ്ള്‍ പ്രോ പ്ലാനില്‍ ചേരാനായി ആദ്യം ജെമിനി ആപ്പ് ഓപ്പണ്‍ ചെയ്യണം
വലതുവശത്ത് മുകളിലായി കാണുന്ന പ്രൊഫൈല്‍ പിക്ചറില്‍ ക്ലിക്ക് ചെയ്യണം
ഇവിടെ ജെമിനി പ്രോ പ്ലാനിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനുള്ള ഒരു ബട്ടണ്‍ ഇവിടെ കാണാം. അതില്‍ ക്ലിക്ക് ചെയ്യണം
ഇപ്പോള്‍ നിങ്ങള്‍ 199 രൂപയുടെ ഗൂഗ്ള്‍ എ.ഐ പ്ലസ് പ്ലാന്‍ തിരഞ്ഞെടുക്കാനുള്ള ഒരു വിന്‍ഡോയിലെത്തും. ഇവിടെ ഗൂഗ്ള്‍ എ.ഐ പ്ലസ് ബട്ടണില്‍ ക്ലിക്ക് ചെയ്യണം.
ആവശ്യമായ വിവരങ്ങള്‍ നല്‍കിയ ശേഷം പണമടച്ചാല്‍ സംഗതി റെഡി.
Read DhanamOnline in English
Subscribe to Dhanam Magazine