ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍ നടത്തി ഗൂഗ്ള്‍ (Google). 453 ജീവനക്കാരെയാണ് പിരിച്ചുവിട്ട് ഗൂഗ്ള്‍ ഇന്ത്യയില്‍ (Google India) പിരിച്ചുവിട്ടത്. ഇതുമായി ബന്ധപ്പെട്ട മെയില്‍ ഗൂഗ്ള്‍ ഇന്ത്യ വൈസ് പ്രസിഡന്റ് സഞ്ജയ് ഗുപ്ത ജീവനക്കര്‍ക്ക് അയച്ചു. പിരിച്ചുവിടലില്‍ തനിക്കാണ് പൂര്‍ണ്ണ ഉത്തരവാദിത്തമെന്ന് സി.ഇ.ഒ സുന്ദര്‍ പിച്ചൈ പറഞ്ഞതായും ഇമെയിലിലുണ്ട്.
ഹൈദരാബാദ്, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ലെവല്‍ ഫോര്‍ സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍മാര്‍, ബാക്കെന്‍ഡ് ഡെവലപ്പര്‍മാര്‍, ക്ലൗഡ് എഞ്ചിനീയര്‍മാര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റര്‍മാര്‍ എന്നീ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കാണ് ഇതില്‍ ഉള്‍പ്പെടുന്നത്. ഗൂഗ്‌ളിന്റെ മാതൃ കമ്പനിയായ ആല്‍ഫബെറ്റ് കഴിഞ്ഞ മാസം പിരിച്ചുവിടല്‍ പ്രഖ്യാപിച്ചിരുന്നു.
ചെലവ് ചുരുക്കല്‍
12,000 ജോലികള്‍ അല്ലെങ്കില്‍ മൊത്തം തൊഴിലാളികളുടെ ആറ് ശതമാനം വെട്ടിക്കുറയ്ക്കുമെന്ന് കമ്പനി പറഞ്ഞിരുന്നു. ചെലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായി ഗൂഗിളിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം വെട്ടിക്കുറയ്ക്കുമെന്നും കമ്പനി അറിയിച്ചിരുന്നു. ആമസോണ്‍ (Amazon), ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ (Meta), ട്വിറ്റര്‍ (Twitter), മൈക്രോസോഫ്റ്റ് (Microsoft), ബൈജൂസ് തുടങ്ങി വിവിധ കമ്പനികള്‍ അടുത്തിടെ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine