canva
Tech

വായ്പയും വിപണിയും കണ്ടെത്താൻ AI; ഇന്ത്യൻ ചെറുകിട സംരംഭങ്ങൾക്കായി ₹143 കോടിയുടെ പദ്ധതിയുമായി ഗൂഗിൾ

9 കോടിയിലധികം വരുന്ന എം.എസ്.എം.ഇകൾ നേരിടുന്ന പ്രധാന വെല്ലുവിളികൾ പരിഹരിക്കാനാണ് തുക വിനിയോഗിക്കുക

Dhanam News Desk

ഇന്ത്യയിലെ ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (MSME) വികസനത്തിനും അധ്യാപകർക്കുള്ള നിര്‍മ്മിത ബുദ്ധി (AI) പരിശീലനത്തിനുമായി പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് ഗൂഗിൾ. സാങ്കേതികവിദ്യ വികസനത്തിനപ്പുറം എഐ പ്രായോഗിക തലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.

ചെറുകിട സംരംഭങ്ങൾക്ക് ധനസഹായം

'Google.org' വഴി നോണ്‍ പ്രോഫിറ്റ് സംഘടനയായ 'The/Nudge' ന് 15 മില്യൺ ഡോളറിന്റെ (ഏകദേശം ₹143 കോടി) ഗ്രാന്റ് നല്‍കും. ഇന്ത്യയിലെ 9 കോടിയിലധികം വരുന്ന എം.എസ്.എം.ഇകൾ നേരിടുന്ന പ്രധാന വെല്ലുവിളികൾ പരിഹരിക്കാനാണ് ഈ തുക വിനിയോഗിക്കുക. ഔദ്യോഗിക വായ്പകൾ ലഭ്യമാക്കാനും (Formal Credit), വിപണികൾ കണ്ടെത്താനും, നിയമപരമായ അനുമതികൾ (Compliance) എളുപ്പമാക്കാനും സഹായിക്കുന്ന എഐ ടൂളുകൾ വികസിപ്പിക്കാൻ ഇത് സഹായിക്കും. കൂടാതെ, ചെറിയ നഗരങ്ങളിലുള്ളവർക്ക് തൊഴിൽപരമായ കഴിവുകൾ നൽകുന്നതിനായി വോയ്‌സ് അടിസ്ഥാനമാക്കിയുള്ള ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമും ഒരുക്കും.

അധ്യാപകർക്കായി സൗജന്യ എഐ പരിശീലനം

ഇതോടൊപ്പം, രാജ്യത്തുടനീളമുള്ള അധ്യാപകർക്കായി സ്വയം പഠിക്കാവുന്ന രീതിയിൽ (Self-paced) സൗജന്യ ഓൺലൈൻ എഐ കോഴ്‌സും ഗൂഗിൾ ലഭ്യമാക്കിയിട്ടുണ്ട്. മെയ് മാസത്തിൽ ആരംഭിച്ച ഈ പദ്ധതിയിലൂടെ ഇതുവരെ 80,000-ത്തിലധികം അധ്യാപകർക്ക് പരിശീലനം ലഭിച്ചു. ബീഹാർ, മധ്യപ്രദേശ്, സിക്കിം എന്നീ സംസ്ഥാനങ്ങളുമായും കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയവുമായും സഹകരിച്ചാണ് ഇത് വിപുലീകരിക്കുന്നത്. ജെമിനി (Gemini) പോലുള്ള ടൂളുകൾ ഉപയോഗിച്ച് പാഠപദ്ധതികളും പഠന സാമഗ്രികളും തയാറാക്കാൻ ഇത് അധ്യാപകരെ സഹായിക്കുന്നു. നാഷണൽ എജ്യുക്കേഷൻ പോളിസി (NEP 2020) പ്രകാരമുള്ള ഈ കോഴ്‌സ് നിലവിൽ ഇംഗ്ലീഷിലും, ഉടൻ തന്നെ ഹിന്ദി അടക്കമുള്ള പ്രാദേശിക ഭാഷകളിലും ലഭ്യമാകും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT