Image courtesy: store.google.com
Tech

ഗൂഗിള്‍ പിക്സല്‍ 9എ എത്തിയതോടെ പിക്സല്‍ 9 ഉം പിക്സല്‍ 8 ഉം വന്‍ വിലക്കുറവില്‍, ഐഫോണ്‍ 16ഇ നേക്കാള്‍ മെച്ചം 9എ യോ?

ഐഫോൺ 16e-യെ അപേക്ഷിച്ച് പിക്സൽ 9a-യുടെ ക്യാമറയ്ക്ക് കൂടുതൽ വൈവിധ്യമുണ്ട്.

Dhanam News Desk

പിക്സൽ 9എ ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിള്‍. 49,999 രൂപയ്ക്കാണ് ഫോണ്‍ വില്‍പ്പനയ്ക്ക് എത്തിക്കുന്നത്. 120Hz റിഫ്രഷ് റേറ്റുള്ള 6.3 ഇഞ്ച് ഡിസ്പ്ലേ, 5,100mAh ബാറ്ററി, ടെൻസർ G4 ചിപ്‌സെറ്റ്, ക്യാമറാ വിഭാഗത്തില്‍ 48 എം.പി പ്രധാന ക്യാമറയും 13 എം.പി അൾട്രാവൈഡ് ലെന്‍സും തുടങ്ങിയവയാണ് ഗൂഗിള്‍ പിക്സല്‍ 9എ യുടെ പ്രധാന സവിശേഷതകള്‍.

വിലക്കുറവില്‍

പിക്സല്‍ 9എ ലോഞ്ച് ചെയ്തതിനെ തുടര്‍ന്ന് പിക്സല്‍ 9 ന് വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുകയാണ്. 79,999 രൂപ വിലയുളള ഫോണിന് ഫ്ലിപ്കാർട്ടിൽ 5,000 രൂപ വിലക്കുറവില്‍ 74,999 രൂപയ്ക്ക് ലഭ്യമാക്കിയിട്ടുണ്ട്. എച്ച്.ഡി.എഫ്.സി ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഇ.എം.ഐ പ്ലാൻ തിരഞ്ഞെടുക്കുകയാണെങ്കിൽ 10,000 രൂപ അധിക കിഴിവും നോ-കോസ്റ്റ് ഇ.എം.ഐ യും ലഭിക്കും. ഇത് ഫോണിന്റെ മൊത്തം വില 64,999 രൂപയായി കുറയ്ക്കുന്നു. 256 ജിബി സ്റ്റോറേജും 12 ജിബി റാമുമാണ് ഫോണിനുളളത്.

ഗൂഗിളിന്റെ കഴിഞ്ഞ വർഷത്തെ ഫ്ലാഗ്ഷിപ്പ് ഫോണായ പിക്‌സൽ 8 നും വൻ വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. യഥാർത്ഥ വിലയേക്കാൾ ഏകദേശം 30,000 രൂപ കിഴിവാണ് ഫോണിനുളളത്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 34 ശതമാനം കിഴിവാണ് വാഗ്ദാനം ചെയ്യുന്നത്.

പിക്‌സൽ 9a

ഐഫോണ്‍ 16ഇ യുടെ ഡിസ്പ്ല 6.1 ഇഞ്ചാണെങ്കില്‍ പിക്‌സൽ 9a യുടെ ഡിസ്പ്ലേ 6.3 ഇഞ്ചാണ്. ആപ്പിളിനെ അപേക്ഷിച്ച് ഗൂഗിളിന്റെ എ.ഐ മികച്ച നിലയിലാണ്. iOS 18 പതിപ്പുകളിൽ ക്രമേണ കൂടുതല്‍ ആപ്പിൾ ഇന്റലിജൻസ് സവിശേഷതകൾ പുറത്തിറക്കുമെന്നാണ് ആപ്പിൾ അറിയിച്ചിരിക്കുന്നത്. നിലവില്‍ ആപ്പിളിന്റെ എ.ഐ സവിശേഷതകളുമായി താരതമ്യം ചെയ്യുമ്പോൾ ഗൂഗിള്‍ കൂടുതൽ സവിശേഷതകളാണ് നല്‍കുന്നത്.

ഐഫോൺ 16e-യെ അപേക്ഷിച്ച് പിക്സൽ 9a-യുടെ ക്യാമറയ്ക്ക് കൂടുതൽ വൈവിധ്യമുണ്ട്. ഗൂഗിളിന്റെ കമ്പ്യൂട്ടേഷണൽ സയൻസ് അൽഗോരിതങ്ങളുമായാണ് പിക്സല്‍ 9എ എത്തുന്നത്, സോഷ്യൽ മീഡിയയ്ക്ക് അനുയോജ്യമായ ഭംഗിയുള്ള വ്യത്യസ്തമായ ചിത്രങ്ങൾ നൽകാൻ ഇതിന് സാധിക്കുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT