സ്വദേശി മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റം (OS) കേന്ദ്രസര്‍ക്കാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ഇന്‍ഡ്ഒഎസ് (IndOS) എന്ന പേരില്‍ സ്റ്റാര്‍ട്ടപ്പുകളുടെയും മറ്റും സഹായത്തോടെ ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം കേന്ദ്രം വികസിപ്പിച്ചേക്കും. വിപണിയിലെ ആന്‍ഡ്രോയിഡ് (Android) മേധാവിത്വം അവസാനിപ്പിക്കുകയാണ് ലക്ഷ്യം. ബിസിനസ് സ്റ്റാര്‍ന്‍ഡേര്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
നിലവില്‍ രാജ്യത്തെ 97 ശതമാനം സ്മാര്‍ട്ട്‌ഫോണുകളും പ്രവര്‍ത്തിക്കുന്നത് ഗൂഗിളിന്റെ (Google) ആന്‍ഡ്രോയിഡ് ഒഎസിലാണ്. ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ വിപണികളില്‍ ഒന്നാണ് ഇന്ത്യ. ഇതും പുതിയൊരു ഒഎസിനുള്ള വിപണി സാധ്യതകള്‍ വര്‍ധിപ്പിക്കും എന്നാണ് വിലയിരുത്തല്‍. ഗൂഗിള്‍ പോലുള്ള കമ്പനികളുടെ പിന്തുണയോടെയോ അല്ലാതെയോ ഒരു ഇന്ത്യന്‍ ഒഎസ് അവതരിപ്പിക്കണമെന്ന ആവശ്യം പ്രാദേശികളും ഉന്നയിക്കുന്നുണ്ട്.
രണ്ട് കേസുകളിലായി സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെ ആധിപത്യം ചൂഷണം ചെയ്തതിന് 2273 കോടി രൂപ പിഴയാണ് ഗൂഗിളിന് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ) പിഴ ചുമത്തിയിരുന്നു. രാജ്യത്ത് ആന്‍ഡ്രോയിഡ് ഫോണുകളുടെ വില ഉയരുമെന്ന സൂചന ഗൂഗിളും നല്‍കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ ഒഎസ് എന്ന ആശയം ഉയരുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine