Tech

പച്ച ഐ ഫോണിന് വിലക്കുറവ് പ്രഖ്യാപിച്ച് ആപ്പിള്‍; എങ്ങനെ സ്വന്തമാക്കാം?

23000 രൂപ വരെ ഓഫര്‍ ലഭിക്കുക ഒരു വിഭാഗം ഉപഭോക്താക്കള്‍ക്ക്

Dhanam News Desk

ആപ്പിള്‍ ഐ ഫോണുകളും ഗാഡ്ജറ്റുകളും ചരിത്രത്തിലെ ഏറ്റവും വലിയ വിലക്കുറവില്‍ ലഭ്യമാകുന്ന കാലഘട്ടമാണിപ്പോള്‍. ഇതാ ഓഫറുകളില്‍ ഐഫോണ്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പുതിയ അവസരമൊരുങ്ങിയിരിക്കുകയാണ്. പച്ച നിറത്തിലുള്ള (Green Varient) ഐ ഫോണ്‍ 13 പ്രോയ്ക്ക് വന്‍ വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുകയാണ് ആപ്പിള്‍.

ഈ മെറ്റാലിക് നിറത്തിള്ള വേരിയന്റിന് (green iphone 13 pro price) 23,000 രൂപയുടെ വിലക്കുറവ് വരെ കമ്പനി വാഗ്ദാനം ചെയ്യുന്നു.

ഇതോടെ ഈ നിറത്തിലുള്ള ഐഫോണ്‍ 13 പ്രോയുടെ വില 96,900 രൂപയായി. ഐഫോണ്‍ 13 ന്റെ വില 50,900 ത്തിലും എത്തി. ആപ്പിള്‍ ഐസ്റ്റോറില്‍ നിന്ന് വാങ്ങുമ്പോഴാണ് ഇത്ര വിലക്കുറവില്‍ ഐഫോണ്‍ വാങ്ങാന്‍ സാധിക്കുന്നത്.

എന്നാല്‍ എള്‌ലാവര്‍ക്കും ഓഫര്‍ ലഭിക്കില്ല, അതായത്, ഐസിഐസിഐ, എസ്ബിഐ ബാങ്കിന്റെ കാര്‍ഡുകള്‍ ഉപയോഗിച്ച് ട്രാന്‍സാക്ഷന്‍ നടത്തുമ്പോഴുള്ള 5000 രൂപയുടെ ക്യാഷ് ബാക്ക്, ഐഫോണ്‍ തഞ 64 ജിബി എക്സചേഞ്ച് ചെയ്യുമ്പോഴുള്ള 18,000 രൂപ എന്നിവയെല്ലാം ചേര്‍ത്താണ് 23,000 രൂപയുടെവിലക്കുറവ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

ഐഫോണ്‍ 13 പ്രോയുടെ 128 ജി ബി, 256 ജി ബി, 512 ജി ബി എന്നീ വേരിയന്റുകള്‍ക്കെല്ലാം ഓഫര്‍ ബാധകമാണ്. 256 ജിബി വേരിയന്റിന്റെ യഥാര്‍ത്ഥ വില 1,06,900 രൂപയാണ്. ഇത് തന്നെ 512 ജിബി വേരിയന്റ് ആകുമ്പോള്‍ 1,26,900 രൂപയാകും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT