Tech

ഉയർന്ന റേഡിയേഷൻ ഉള്ള 15 ഫോണുകളിൽ 12 എണ്ണവും ചൈനീസ് കമ്പനികളുടേത്

Dhanam News Desk

ലോകത്തേറ്റവുമധികം റേഡിയേഷൻ ഉള്ള സ്മാർട്ഫോണുകൾ ചൈനീസ് കമ്പനികളുടേതാണെന്ന് റിപ്പോർട്ട്. ജർമൻ ഫെഡറൽ ഓഫീസ് ഫോർ റേഡിയേഷൻ പ്രൊട്ടക്ഷന്റെ ഡേറ്റാബേസ് നൽകുന്ന വിവരങ്ങളെ അടിസ്ഥാനമാക്കി 'സ്റ്റാറ്റിസ്റ്റ' ആണ് ഈ ഫോണുകളുടെ ലിസ്റ്റ് തയ്യാറാക്കിയത്.

ഉയർന്ന റേഡിയേഷൻ ഉള്ള 15 സ്മാർട്ഫോണുകളിൽ 12 എണ്ണവും ചൈനീസ് കമ്പനികളുടേതാണ്. 'സ്പെസിഫിക് അബ്‌സോർപ്ഷൻ റേറ്റി'ന്റെ (SAR) അടിസ്ഥാനത്തിലാണ് റേഡിയേഷൻ അളക്കുക.

ഇതനുസരിച്ച് ഷവോമി Mi A1 ആണ് ഏറ്റവുമധികം SAR ഉള്ള ഫോൺ. വൺ പ്ലസ് 5T ആണ് രണ്ടാം സ്ഥാനത്ത്. അടുത്ത അഞ്ച് സ്ഥാനങ്ങളും ഹുവായ് ഫോണുകൾക്കാണ്. P9 പ്ലസ്, P9 and മേറ്റ് 9 എന്നിവ ഇതിലുൾപ്പെടും. ZTE എന്ന ചൈനീസ് കമ്പനിയുടെ ഫോണുകളും ആദ്യ 15 ൽ ഉണ്ട്.

പ്രീമിയം ഫോണുകളായ ഐഫോൺ 7,8 എന്നിവയും ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെന്നതാണ് ശ്രദ്ധേയം.

സാംസങ് ഗാലക്സി, ഗൂഗിൾ പിക്സെൽ, എൽജി എന്നിവയാണ് റേഡിയേഷൻ കുറവുള്ള ഫോണുകളുടെ പട്ടികയിൽ.

Image courtesy: Statista

Image courtesy: Statista

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT