കൊറോണ വൈറസ് സമൂഹ വ്യാപനത്തെത്തുടര്‍ന്ന് രാജ്യത്ത് ജനങ്ങളുടെ പാര്‍പ്പിടമേഖലകള്‍ ഒഴികെ ബാക്കിയെല്ലാ സ്ഥലങ്ങളിലേക്കുമുള്ള യാത്രകളിലും റീട്ടെയ്ല്‍ വ്യാപാരത്തിലുമെല്ലാം ഗണ്യമായ കുറവുണ്ടായെന്ന് വ്യക്തമാക്കി ഗൂഗിള്‍ മൊബിലിറ്റി റിപ്പോര്‍ട്ട്. ലോക്ഡൗണ്‍ മൂലം വീടുകളും, അപാര്‍ട്ട്‌മെന്റുകളും മറ്റുമുള്ള റസിഡന്‍ഷ്യല്‍ പ്രദേശങ്ങളില്‍ 22 ശതമാനത്തിന്റെ സഞ്ചാര വര്‍ധനയാണുണ്ടായത്. എന്നാല്‍ റീട്ടെയ്ല്‍, വിനോദമേഖലയില്‍ 86 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. പലവ്യഞ്ജനം, ഫാര്‍മസി എന്നിവയില്‍ 51 ശതമാനം ഇടിവ് വന്നപ്പോള്‍ പാര്‍ക്കുകള്‍, ബീച്ചുകള്‍, പൊതു ഉദ്യാനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ ജനത്തിരക്കില്‍ 68 ശതമാനം കുറവ് വന്നു.
പൊതുഗതാഗത കേന്ദ്രങ്ങളിലെ ജനത്തിരക്ക് 66 ശതമാനം കുറഞ്ഞിട്ടുണ്ട്. എന്നാല്‍ മാര്‍ച്ചിലെ കണക്കു പ്രകാരം ഇപ്പോള്‍ അല്‍പ്പം ഇത് ഉയര്‍ന്നിട്ടുണ്ട്. മാര്‍ച്ചില്‍ ഇത് 71 ശതമാനം ആയിരുന്നു. എന്നാല്‍ ഇളവുകള്‍ പ്രഖ്യാപിച്ചപ്പോള്‍ ഇത് അല്‍പ്പം ഉയരുകയായിരുന്നു. തൊഴിലിടങ്ങളില്‍ 41 ശതമാനം ജനസമ്പര്‍ക്കക്കുറവാണ് രേഖപ്പെടുത്തിയത്.
വിവിധ സര്‍ക്കാരുകള്‍ക്ക് ജനങ്ങള്‍ വിവിധയിടങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന്റെ തോത് മനസിലാക്കി കോവിഡ് പ്രതിരോധത്തിനായി ആവശ്യമായ നയരൂപീകരണം സാധ്യമാക്കാനാണ് ഗൂഗിള്‍ വിവരശേഖരം പുറത്തുവിട്ടത്.
നാം പോകുന്ന സ്ഥലങ്ങളൊക്കെ ജിപിഎസ് വഴി അടയാളപ്പെടുത്തി സൂക്ഷിക്കുന്ന ഗൂഗിളിന്റെ ലൊക്കേഷന്‍ ഹിസ്റ്ററിയില്‍ നിന്നുള്ള ഡേറ്റയുപയോഗിച്ചാണ് കണക്കെടുപ്പ്. വ്യക്തിഗതവിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ല . ഇതിനു പുറമേ ഒരു റോഡില്‍ നിശ്ചിത സമയം പോകുന്ന വാഹനങ്ങളുടെ ശരാശരി എണ്ണം, വേഗം എന്നിവയും അതിലുള്ള യാത്രക്കാരുടെ മൊബൈല്‍ ഫോണുകളിലെ സെന്‍സറുകളുപയോഗിച്ച് ഗൂഗിള്‍ രേഖപ്പെടുത്തുന്നു. ഇത് പിന്നീട് ദേശീയ തലത്തിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine