ലോകത്ത് ഏറ്റവുമധികം റാൻസം വെയർ (ransomware) ആക്രമണത്തിന് ഇരയാകുന്ന ആദ്യ മൂന്ന് രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെട്ടിരിക്കുന്നു. ഏഷ്യ പസിഫിക് മേഖലയിൽ ഏറ്റവും അധികം റാൻസംവെയർ ആക്രമണം ബാധിക്കുന്ന രാജ്യമാണ് ഇന്ത്യ. പി സീ ഐ സെക്യരിറ്റീസ് സ്റ്റാൻഡേർഡ്‌സ് കൗൺസിൽ റിപ്പോർട്ടിലാണ് കണക്കുകൾ വെളിപ്പെടുത്തിയിരിക്കുന്നത്. .
സൈബർ ക്രിമിനലുകൾ ഒരു കമ്പനിയുടെയോ സ്ഥാപനത്തിന്റെയോ കമ്പ്യൂട്ടർ ശൃംഖല യിൽ കടന്ന് ചെന്ന് വിവരങ്ങൾ മോഷ്ടിക്കുകയും കമ്പ്യൂട്ടറുകൾ ഭാഗികമായോ പൂർണമായോ ഉപയോഗശൂന്യമാക്കുകയും ചെയ്യുന്നതാണ് റാൻസം വെയർ ആക്രമണം. ഇതിനെ തുടർന്ന് സൈബർ ക്രിമിനലുകൾ മോചന ദ്രവ്യം ആവശ്യപ്പെടുകയും ചെയ്യും. പണം ക്രിപ്റ്റോ കറൻസിയായിട്ടാണ് ചിലർ ആവശ്യപ്പെടുന്നത്. അത് നൽകുന്നതിനെ തുടർന്ന് കമ്പ്യൂട്ടർ സംവിധാനവും വിവരങ്ങളും പുനഃസ്ഥാപിക്കാനായിട്ടുള്ള 'ഡീക്രിപ്ഷൻ കീ' ക്രിമിനലുകൾ നൽകും. ഇന്ത്യയിൽ 49 % കമ്പനികൾ ഒന്നിൽ കൂടുതൽ റാൻസം വെയർ അക്രമണത്തിന് വിധേയരായിട്ടുണ്ട്, 76 % ശതമാനം ഒരു റാൻസം വെയർ ആക്രമണം നേരിട്ടിട്ടുള്ളതാണ്.
കഴിഞ്ഞ രണ്ടു വർഷങ്ങളിൽ ഇന്ത്യയിൽ റാൻസംവെയർ ആക്രമണത്തിൽ വൻ വർധനവ് ഉണ്ടായതായി പറയപ്പെടുന്നു. ആഗോള തലത്തിൽ കമ്പനികൾക്ക് റാൻസംവെയർ ആക്രമണത്തിൽ ഓരോ വർഷവും നഷ്ടമാകുന്നത് 20 ശതകോടി ഡോളർ, 37%ബിസിനസുകളെ ഇത്തരം ആക്രമണങ്ങൾ ബാധിക്കുന്നുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine