Image by Canva 
Tech

ഗൂഗിൾ അക്കൗണ്ട് സ്റ്റോറേജ് തീർന്നോ? വിഷമിക്കേണ്ട പരിഹാരമുണ്ട്‌

ഗൂഗിൾ അക്കൗണ്ട് ഉപഭോക്താക്കളിൽ ഭൂരിഭാഗം പേരും നേരിടുന്ന പ്രശ്നമാണ് സ്റ്റോറേജിന്റെ ക്ഷാമം, വളരെ എളുപ്പത്തില്‍ ഈ പ്രശ്‌നം പരിഹരിക്കാം

Dhanam News Desk

ഗൂഗിൾ അക്കൗണ്ടിൽ സ്റ്റോറേജ് ലഭ്യമല്ലാത്തതിനാൽ കൂടുതൽ സ്റ്റോറേജ് നേടാൻ ഗൂഗിൾ വൺ എടുക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ നിർബന്ധിതരായ അനേകം ഉപഭോക്താക്കളിൽ ഒരാളാണോ നിങ്ങൾ? ആദ്യ മൂന്ന് മാസത്തെ ഇളവിന് ശേഷം പ്രതിമാസം 130 രൂപ വില വരുന്ന ഗൂഗിൾ വൺ എടുക്കുന്നതിന് മുൻപ്, എന്ത്കൊണ്ടാണ് നിങ്ങളുടെ സ്റ്റോറേജ് നഷ്ട്ടപ്പെടുന്നതെന്ന് ആദ്യം മനസിലാക്കൂ. ഉപഭോക്താക്കൾക്ക് പരിധിയില്ലാതെ  സ്റ്റോറേജ് നൽകാനുള്ള മെറ്റയുടെയും ഗൂഗിളിന്റെയും കരാർ അവസാനിച്ചതിനെ തുടർന്ന് വാട്സാപ്പ് ബാക്കപ്പ് ഇപ്പോൾ ഗൂഗിൾ അക്കൗണ്ടിൽ ലഭിക്കുന്ന 15 ജി.ബിയുടെ ഭാഗമാക്കിയിരിക്കുന്നതാണ് ഇതിനു കാരണം. മറ്റൊരു അക്കൗണ്ടിലേക്ക് ബാക്കപ്പ് ചെയ്‌താൽ, നഷ്ട്ടമായ സ്റ്റോറേജ് നിങ്ങൾക്ക് വീണ്ടെടുക്കാവുന്നതാണ്.

എങ്ങനെ പരിഹാരിക്കാം?

വാട്സാപ്പിന്റെ സെറ്റിങ്സിൽ, 'ചാറ്റ്സ്' തിരഞ്ഞെടുത്ത ശേഷം 'ബാക്കപ്പ്' തിരഞ്ഞെടുക്കുക. ഇവിടെ നിങ്ങൾ ഇപ്പോൾ ഉപയോഗിക്കുന്ന അക്കൗണ്ടിന്റെ പേര് കാണുന്നിടത് തൊട്ടാൽ ആ ഫോണിലുള്ള മറ്റ് അക്കൗണ്ടുകളുടെ ലിസ്റ്റ് കാണാം. ഇതിൽ നിന്നും സ്റ്റോറേജ് സ്പേസ് ഉള്ള  ഒരു അക്കൗണ്ട് തിരഞ്ഞെടുക്കുക. ഇനി മുതൽ എല്ലാ വാട്സാപ്പ് സംഭാഷണങ്ങളും ഈ അക്കൗണ്ടിലേക്കായിരിക്കും ബാക്കപ്പ് ആവുക. ഇതിന് ശേഷം സ്റ്റോറേജ് തീർന്ന അക്കൗണ്ടിന്റെ ഗൂഗിൾ ഡ്രൈവിൽ പോയി  'ബാക്കപ്പ്സ്' തിരഞ്ഞെടുത്ത് 'ഡിലീറ്റ് ബാക്കപ്പ്സ്' കൊടുത്താൽ നിങ്ങളുടെ അക്കൗണ്ടിലെ നഷ്ട്ടപെട്ട സ്റ്റോറേജ് തിരിച്ച് ലഭിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT