RERA എന്നറിയപ്പെടുന്ന ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് പോലുള്ള സ്‌റ്റൈലന്‍ സാങ്കേതിക വിദ്യകള്‍ നല്ലതുതന്നെ. സ്ഥാപനത്തിന്റെ ഗ്ലാമറും പ്രവര്‍ത്തന മികവും ഉയര്‍ത്താനൊക്കെ അത് കൊള്ളാം. പക്ഷേ, അത് ചിലപ്പോള്‍ ചില പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം.
സാധാരണ ഇന്റര്‍നെറ്റ് കംപ്യൂട്ടറുകളിലൂടെ മനുഷ്യരെ തമ്മില്‍ ബന്ധിപ്പിക്കുമ്പോള്‍ സെന്‍സറുകള്‍ വഴി ഉപകരണങ്ങളെ തമ്മില്‍ 'ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്' ബന്ധപ്പെടുത്തുന്നു. ഇങ്ങനെ കാമറകള്‍, കംപ്യൂട്ടറുകള്‍, റെഫ്രിജറേറ്ററുകള്‍, തെര്‍മോസ്റ്റാറ്റുകള്‍, വാഹനങ്ങള്‍ തുടങ്ങിയവയെല്ലാം പരസ്പരം ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു. ഇത്തരം 700 കോടി വസ്തുക്കള്‍ ഇപ്പോള്‍തന്നെ ശൃംഖലാബന്ധിതമാണ്. അഞ്ചാറ് വര്‍ഷങ്ങള്‍ക്കുള്ളില്‍ അത് 2100 കോടിയാകുമെന്നാണ് പ്രവചനം. ഇത്രയും വലിയ ശൃംഖലകളിലൂടെ അളവറ്റ ഡാറ്റ പ്രവാഹമുണ്ടാകുമ്പോള്‍ ഹാക്കിംഗും മറ്റ് സൈബര്‍ തട്ടിപ്പുകളും സുസാധ്യമാണ്.
അങ്ങനെ സംഭവിച്ചാല്‍ സ്ഥാപനത്തിന്റെ മര്‍മപ്രധാനമായ സാമ്പത്തിക വിവരങ്ങളോടൊപ്പം വിപണന രഹസ്യങ്ങളും ജീവനക്കാരുടെ വിവരങ്ങളുമെല്ലാം പുറത്തുപോയെന്നുവരും. ഒരുപക്ഷേ റിമോട്ട് കണ്‍ട്രോള്‍ വഴി മറ്റൊരിടത്തിരുന്ന് സ്ഥാപനത്തിന്റെ യന്ത്രങ്ങളുടെ പ്രവര്‍ത്തനത്തെ വരെ താറുമാറാക്കാന്‍ സാധ്യതയുണ്ട്. വന്‍ സാമ്പത്തിക ബാധ്യതകള്‍ വരുത്തിവെക്കാന്‍ ഇത് കാരണമായേക്കാം. തുടര്‍ന്ന് നേരിടേണ്ടിവരുന്ന നിയമപരമായ പ്രശ്‌നങ്ങള്‍ വേറെ.
പുതിയ സാങ്കേതിക വിദ്യകള്‍ വ്യാപകമാകുമ്പോള്‍ പുതിയ നിയമങ്ങളും അനിവാര്യമാകുന്നു. ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് സംബന്ധമായ ട.ആ 327, അആ 375 എന്നിങ്ങനെ രണ്ട് നിയമങ്ങള്‍ കാലിഫോര്‍ണിയയില്‍ നിലവിലുണ്ട്. ഡാറ്റ സുരക്ഷിതത്വവും ഉപകരണങ്ങളുടെ സുരക്ഷിതത്വവും ഉറപ്പാക്കാനാണ് ഈ നിയമങ്ങള്‍. ഇന്ത്യയില്‍ ഇത്തരം നിയമനിര്‍മാണങ്ങള്‍ അനിവാര്യമായിരിക്കുകയാണ്.
ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ സൈബര്‍ സുരക്ഷാ സംബന്ധമായ കഷ്ടതകള്‍ കുറയ്ക്കാം. ഒന്നാമതായി എഗ്രിമെന്റുകള്‍ തയാറാക്കുമ്പോള്‍ അതില്‍ കഛഠ സേവനദാതാക്കള്‍ സ്ഥാപിച്ചിരിക്കുന്ന ഉപകരണങ്ങള്‍ വഴി ഡാറ്റ ചോര്‍ത്തിയെടുക്കാതിരിക്കാന്‍ അവയെ കമ്പനിയുടെ നെറ്റ്‌വര്‍ക്കില്‍ നിന്ന് പ്രത്യേകം ലോജിക്കല്‍ (Logical) സെഗ്‌മെന്റുകളായി വേര്‍തിരിക്കുക. നെറ്റ്‌വര്‍ക്കിലെ ഡാറ്റ പ്രവാഹം ഇടയ്ക്കിടെ പരിശോധിക്കുക. ഉടമയുടെ സ്വന്തം പാസ്‌വേഡുകള്‍ ഉപയോഗിക്കാവുന്ന, സുരക്ഷിതത്വം ഉറപ്പുതരുന്ന ഉല്‍പ്പന്നങ്ങള്‍ മാത്രം വാങ്ങുക. നിങ്ങളുടെ സ്ഥാപനത്തിന്റെ പ്രസക്തമല്ലാത്ത ആപ്ലിക്കേഷനുകള്‍ ഡിസേബിള്‍ ചെയ്തിടുക. ഇത്രയൊക്കെയാണ് ഡാറ്റ സുരക്ഷയ്ക്കായി നമുക്ക് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍.
വിദഗ്ധരായ സെക്യൂരിറ്റി എന്‍ജിനീയര്‍മാരെ ഇപ്പോള്‍ കിട്ടാനില്ല. അതിനാല്‍ നിലവിലുള്ള ഉദ്യോഗസ്ഥര്‍ക്ക് സൗജന്യമായി പരിശീലനം നല്‍കാനുള്ള മാര്‍ഗങ്ങള്‍ ഇപ്പോഴുണ്ട്. ഇ്യയൃമൃ്യ, ജലിലേേെലൃ അരമറലാ്യ, ീളളലിശെ്‌ല ടലരൗൃശ്യേ തുടങ്ങിയ സ്ഥാപനങ്ങള്‍ സൗജന്യമായി ഇത്തരം സേവനങ്ങള്‍ നല്‍കുന്നുണ്ട്. ചില കോഴ്‌സുകള്‍ക്ക് നാമമാത്രമായ ഫീസ് വാങ്ങും. ചിലപ്പോള്‍ ഇഷ്ടമുള്ള തുക സംഭാവനയായും വാങ്ങാറുണ്ട്. വില്‍പ്പനക്കാരുടെ വാചകമടിയില്‍ വീഴാതെ തങ്ങളുടെ സ്ഥാപനത്തിന് അത്യാവശ്യമായ സേവനങ്ങള്‍മാത്രം വാങ്ങാന്‍ ശ്രദ്ധിക്കുക. എല്ലാറ്റിനുപരി എന്തെങ്കിലും സംഭവിച്ചാല്‍ നഷ്ടപരിഹാരം കിട്ടാന്‍ സൈബര്‍ ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നതും നല്ലതാണ്.
HAL മുന്‍ എംഡിയും മാനേജ്‌മെന്റ് അധ്യാപകനും എട്ട് ശാസ്ത്ര ഗ്രന്ഥങ്ങളുടെ രചയിതാവുമാണ് ലേഖകന്‍ (www.pattimattom.weebly.com)
Read DhanamOnline in English
Subscribe to Dhanam Magazine