Tech

ലിസ്റ്റിംഗിനൊരുങ്ങി ജാക്മായുടെ ആന്റ് ഗ്രൂപ്പ് ; ഐ.പി.ഒ വൈകില്ല

Dhanam News Desk

ചൈനയിലെ ഏറ്റവും സമ്പന്നനായ ജാക് മാ നേതൃത്വം നല്‍കുന്ന ആന്റ് ഗ്രൂപ്പ് വമ്പന്‍ ഐ.പി.ഒ ലക്ഷ്യമിട്ട് ഹോംഗ്കോംഗ്, ഷാംഗ്ഹായ് സ്റ്റോക്്  എക്സ്ചേഞ്ചുകളില്‍ ലിസ്റ്റിംഗിനു തയ്യാറെടുക്കുന്നു. 200 ബില്യണ്‍ ഡോളര്‍ മൂല്യനിര്‍ണ്ണയം നേടിയുള്ളതായിരിക്കും ഇരട്ട ലിസ്റ്റിംഗ് എന്നാണു സൂചന.

സൗദി ആരാംകോയെക്കാള്‍ വലിയ ലിസ്റ്റിംഗ് ആയിരിക്കും ഇതെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.മൂല്യത്തിന്റെ കാര്യത്തില്‍ മുന്നിലുള്ള വോള്‍ സ്ട്രീറ്റ് കമ്പനികളെക്കാള്‍ സമ്പന്നമാണ് ഇപ്പോള്‍ തന്നെ ആന്റ് ഗ്രൂപ്പ്.ആലിബാബ സ്ഥാപകനായ ജാക്മായുടെ ആന്റ് ഗ്രൂപ്പ് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി മുതല്‍ പേമെന്റ് ആപ്പുകള്‍ വരെയുള്ള ഇന്റര്‍നെറ്റ് പ്ലാറ്റ്ഫോം ബിസിനസിലെ മുന്‍നിരക്കാരാണ്.ചൈന ഇന്റര്‍നാഷണല്‍ കാപ്പിറ്റല്‍ കോര്‍പ്, സിറ്റി ഗ്രൂപ്പ് കിര, ജെപി മോര്‍ഗന്‍ ചേസ് & കമ്പനി, മോര്‍ഗന്‍ ആന്‍ഡ് സ്റ്റാന്‍ലി തുടങ്ങിയ കമ്പനികളില്‍ നിന്നും 10 ബില്യണ്‍ ഡോളര്‍ നിക്ഷപ സാധ്യതയും ആന്റ് ഗ്രൂപ്പ് ലക്ഷ്യമിട്ടിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.സൗദി അരാംകോയുടെ 29 ബില്യണ്‍ ഡോളറിന്റെ   ഐപിഒ റെക്കോര്‍ഡ് മറികടക്കാന്‍ ജാക് മായ്ക്കു സാധ്യമാകുമെന്ന പ്രതീക്ഷ വിപണിയിലുണ്ട്.

ആന്റ് ഗ്രൂപ്പിന്റെ ലിസ്റ്റിംഗ് വിവരം പുറത്തുവന്നതോടെ ന്യൂയോര്‍ക്കില്‍ അലിബാബയുടെ ഓഹരികള്‍ 3.1 ശതമാനം ഉയര്‍ന്നു. 2014 ലെ ഐപിഒയ്ക്ക് ശേഷമുള്ള റെക്കോര്‍ഡ് ഉയരമാണിപ്പോഴത്തേത്. കോവിഡ് പ്രതിസന്ധി ഘട്ടത്തില്‍ ഒരു വശത്ത് തന്റെ സിഎസ്ആര്‍ ഫണ്ടുയര്‍ത്തുമ്പോള്‍ തന്നെയാണ് മറുവശത്ത് ലിസ്റ്റിംഗിലൂടെ വന്‍ നേട്ടവും ജാക്മാ പദ്ധതിയിടുന്നത്.

കൊറോണ വൈറസ് ബാധയെ നേരിടാന്‍ ചൈനയിലെ ഏറ്റവും വലിയ ധനികനായ ജാക് മാ നല്‍കിയത് 14.5 ദശലക്ഷം ഡോളറാണ്. ഏതാണ്ട് 103 കോടി രൂപയിലേറെ വരും ഇത്. മുഷ്യനും രോഗവും തമ്മിലുള്ള ഈ പോരാട്ടം ഒരു ദീര്‍ഘയാത്രയാണെന്ന് അറിയാമെന്നും, ഈ തുക രോഗത്തെ നേരിടാനുതകുന്ന വൈദ്യ ഗവേഷണങ്ങള്‍ക്കും രോഗപ്രതിരോധത്തിനും കരുത്തേകട്ടെയെന്നും ജാക് മായുടെ ഉടമസ്ഥതയിലുള്ള ആലിബാബ ഗ്രൂപ്പിന്റെ ജീവകാരുണ്യ പ്രവര്‍ത്തന ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT