Image Courtesy: ril.com 
Tech

ആകര്‍ഷകമായ നിരക്കുകളുമായി ജിയോഹോട്ട്സ്റ്റാര്‍, സബ്സ്ക്രിപ്ഷനിലും മാറ്റങ്ങള്‍

പ്രീമിയം കണ്ടന്റുകള്‍ കാണാൻ പണമടച്ചുള്ള പ്ലാനുകള്‍ തിരഞ്ഞെടുക്കേണ്ടി വരും

Dhanam News Desk

വയാകോം18 ന്റെയും സ്റ്റാർ ഇന്ത്യയുടെയു സംയുക്ത സംരംഭമായ ജിയോഹോട്ട്സ്റ്റാര്‍ 10 ഭാഷകളിലാണ് ലഭ്യമാകുക. ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ), ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ടൂർണമെന്റുകൾ, ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ തുടങ്ങിയ പ്രധാന മത്സരങ്ങള്‍ ഇനി ഒരു ആപ്പിൽ ആരാധകര്‍ക്ക് കാണാന്‍ കഴിയും.

ഡിസ്‌നി+ ഹോട്ട്സ്റ്റാറിലും ജിയോസിനിമയിലും കാണാന്‍ സാധിച്ചിരുന്നതു പോലെ പരസ്യങ്ങളുളള ഉളളടക്കങ്ങള്‍ സൗജന്യമായി ജിയോഹോട്ട്സ്റ്റാറിലും കാണാന്‍ സാധിക്കും. എന്നാല്‍ ഏറ്റവും പുതിയ ഷോകളും പ്രീമിയം കണ്ടന്റുകളും കാണാൻ പണമടച്ചുള്ള പ്ലാനുകള്‍ തിരഞ്ഞെടുക്കേണ്ടി വരും.

മൊബൈൽ പ്ലാൻ, സൂപ്പര്‍ പ്ലാന്‍

3 മാസത്തേക്ക് 149 രൂപ നിരക്കാണ് മൊബൈൽ പ്ലാൻ ഈടാക്കുന്നത്. ഒരു വർഷത്തേക്ക് പ്ലാനിന്റെ നിരക്ക് 499 രൂപയാണ്. കമ്പനി അവതരിപ്പിച്ചിരിക്കുന്ന ഏറ്റവും വിലകുറഞ്ഞ പ്ലാനാണ് ഇത്.

വലിയ സ്‌ക്രീനിൽ കണ്ടന്റുകള്‍ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സൂപ്പര്‍ പ്ലാന്‍ തിരഞ്ഞെടുക്കാം. മൂന്ന് മാസത്തേക്ക് 299 രൂപയും ഒരു കൊല്ലത്തേക്ക് 899 രൂപയുമാണ് പ്ലാനിന്റെ നിരക്ക്. ഡോൾബി അറ്റ്‌മോസ് സവിശേഷതയോടെ ഫുൾഎച്ച്ഡിയില്‍ രണ്ട് ഡിവൈസുകളില്‍ ഉളളടക്കങ്ങള്‍ ഈ പ്ലാനില്‍ കാണാവുന്നതാണ്. ഈ പ്ലാനില്‍ പരസ്യങ്ങള്‍ ഉണ്ടായിരിക്കുമെന്നത് ശ്രദ്ധിക്കേണ്ടതാണ്.

4കെ യില്‍ ഒരേ സമയം നാല് ഡിവൈസുകളില്‍ കാണാന്‍ സാധിക്കുന്ന പ്ലാനാണ് പ്രീമിയം പ്ലാൻ. പരസ്യരഹിത പ്ലാനാണ് ഇത്. എന്നാല്‍ ചില പരസ്യങ്ങൾ ഉള്‍പ്പെട്ടതാകും കായിക മത്സരങ്ങള്‍ പോലുളള തത്സമയ ഉള്ളടക്കങ്ങള്‍. പ്രതിമാസം 299 രൂപയും 3 മാസത്തേക്ക് 499 രൂപയും ഒരു കൊല്ലത്തേക്ക് 1,499 രൂപയുമാണ് പ്രീമിയം പ്ലാനിന്റെ നിരക്കുകള്‍. പ്രതിമാസ പ്ലാനില്‍ കണ്ടന്റുകള്‍ വെബ് ബ്രൗസർ വഴി മാത്രമാണ് കാണാനാകുക.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT