ചെലവ് ചുരുക്കലിന്റെ പേരില്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചു വിടുന്ന ഫേസ്ബുക്കിന്റെ ഉടമയായ മെറ്റ കമ്പനി, ഉയര്‍ന്ന തസ്തികയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് കൈനിറയെ ബോണസ് നല്‍കും. എക്‌സിക്യൂട്ടീവ് ഓഫീസര്‍ തസ്തികയിലുള്ളവര്‍ക്ക് അടിസ്ഥാന ശമ്പളത്തിന്റെ 200 ശതമാനം ബോണസായി നല്‍കാനാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന മെറ്റ ബോര്‍ഡ് യോഗം തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷം 75 ശതമാനമായിരുന്നു ബോണസ്. സമാന കമ്പനികളിലെ ബോണസിനോട് ഒപ്പം നില്‍ക്കുന്നതല്ല മെറ്റയിലെ ബോണസെന്ന് അഭിപ്രായമുയര്‍ന്നിരുന്നു. അതേസമയം കമ്പനി സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് ഉയര്‍ന്ന് ബോണസ് ലഭിക്കില്ല.
ഏതാനും ദിവസം മുമ്പാണ് മെറ്റയിലെ കൂട്ടപിരിച്ചു വിടല്‍ ആഗോള ചര്‍ച്ചയായത്. പ്രവര്‍ത്തന മികവ് പുലര്‍ത്താത്ത അഞ്ചു ശതമാനം ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് കമ്പനി പ്രഖ്യാപിച്ചത്. അതോടൊപ്പം, ജീവനക്കാര്‍ക്കുള്ള ഓഹരി വിതരണം 10 ശതമാനം വെട്ടിക്കുറക്കുകയും ചെയ്തിരുന്നു. ഇത്തരം ചെലവ് ചുരുക്കല്‍ നടപടി പ്രഖ്യാപിച്ച ശേഷമാണ് ഉയര്‍ന്ന ജീവനക്കാര്‍ക്കുള്ള ബോണസ് പ്രഖ്യാപനം.
സാമ്പത്തിക ഞെരുക്കത്തിന്റെ വാര്‍ത്തകള്‍ക്കിടയിലും മെറ്റയുടെ ഓഹരി വില കുതിക്കുകയാണ്. കഴിഞ്ഞ വര്‍ഷം 47 ശതമാനമാണ് ഉയര്‍ന്നത്. വ്യാഴാഴ്ച ഓഹരി വില 694.84 ഡോളറിലാണ് ക്ലോസ് ചെയ്തത്. ജനുവരിയില്‍ പുറത്തു വിട്ട നാലാം പാദത്തിലെ കണക്കുകളില്‍ കമ്പനിയുടെ വരുമാനം 4,800 കോടി ഡോളറിലെത്തിയിരുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 21 ശതമാനം വര്‍ധന.
Read DhanamOnline in English
Subscribe to Dhanam Magazine