Image : Motorola Website  
Tech

മോട്ടോ ജി പവര്‍ 5ജി ഫോണ്‍ വിപണിയിലേക്ക്

ആന്‍ഡ്രോയിഡ് 13 ഒ.എസ്., 256 ജിബി ഇന്റേണല്‍ സ്‌റ്റോറേജ്

Dhanam News Desk

മോട്ടോറോളയുടെ പുത്തന്‍ 5ജി സ്മാര്‍ട്ട്‌ഫോണായ മോട്ടോ ജി പവര്‍ 5ജി വിപണിയിലേക്ക്. ആദ്യഘട്ടത്തില്‍ അമേരിക്കയിലും പിന്നീട് ആഗോളതലത്തിലുമാണ് വില്‍പനയ്‌ക്കെത്തുക. അതിവേഗ പെര്‍ഫോമന്‍സ് കാഴ്ചവയ്ക്കുന്ന ഫോണെന്ന അവകാശവാദവുമായാണ് മോട്ടോ ജി പവര്‍ 5ജി മോട്ടോറോള അവതരിപ്പിക്കുന്നത്.

അടിമുടി മാറി പുത്തന്‍ മോഡല്‍

മൂന്നുവര്‍ഷം മുമ്പ് പുറത്തിറക്കിയ മോട്ടോ ജി പവര്‍ 4ജിയുടെ പുത്തന്‍ പതിപ്പാണ് മോട്ടോ ജി പവര്‍ 5ജി. ആന്‍ഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സംവിധാനവും ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 665 പ്രൊസസറുമാണ് പവര്‍ 4ജിയിലുണ്ടായിരുന്നത്. പവര്‍ 5ജിയിലേക്ക് എത്തുമ്പോള്‍ ആന്‍ഡ്രോയിഡ് 13 ഒ.എസാണുള്ളത്. പ്രൊസസര്‍ മികച്ച പ്രകടനം ഉറപ്പുനല്‍കുന്ന മീഡിയടെക് ഡൈമെന്‍സിറ്റി 930 ആയും വഴിമാറിയിരിക്കുന്നു. 120 ഹെട്‌സ് റീഫ്രഷ് റേറ്റോട് കൂടിയതും മികച്ച കാഴ്ചാനുഭവം നല്‍കുന്നതുമാണ് 6.5 ഇഞ്ച് ഐ.പി.എസ് എല്‍.സി.ഡി ഫുള്‍ എച്ച്.ഡി പ്ലസ് റെസൊല്യൂഷന്‍ ഡിസ്‌പ്ലേ.

ക്യാമറയും ബാറ്ററിയും

16 എം.പിയായിരുന്നു പവര്‍ 4ജിയിലെ മെയിന്‍ ക്യാമറ. പവര്‍ 5ജിയില്‍ ഇത് 50 എം.പിയാണ്. ഒപ്പം 2 എം.പി മാക്രോയും 2 എം.പി ഡെപ്ത്ത് കാമറയും ഇടംപിടിച്ചിട്ടുണ്ട്. 16 എം.പിയാണ് സെല്‍ഫി ക്യാമറ. 5,000 എം.എ.എച്ചാണ് ബാറ്ററി. 15 വാട്ട്‌സ് അതിവേഗ ചാര്‍ജിംഗ് സൗകര്യത്തോട് കൂടിയതാണിത്. ആറ് ജിബിയാണ് റാം. ഇന്റേണല്‍ സ്റ്റോറേജ് 256 ജിബി. ഡോള്‍ബി അറ്റ്‌മോസ് സ്റ്റീരിയോ സ്പീക്കറുകളാണ് മറ്റൊരു ആകര്‍ഷണം.

ബ്ലാക്ക് ആന്‍ഡ് വൈറ്റ്

പവര്‍ 4ജിക്ക് 4ജിബി റാം, 128 ജിബി ഇന്റേണല്‍ സ്റ്റോറേജ് പതിപ്പാണുണ്ടായിരുന്നത്. ഏകദേശം 16,000 രൂപയായിരുന്നു വില. 5ജിയിലേക്ക് എത്തുമ്പോള്‍ റാം 6 ജിബിയായി, സ്‌റ്റോറേജ് 256 ജിബിയും. പ്രതീക്ഷിക്കുന്ന വില 25,000 രൂപയ്ക്കടുത്താണ്. കറുപ്പ്, വെള്ള നിറഭേദങ്ങളില്‍ ഫോണ്‍ ലഭിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT