Tech

₹999 ന് 4ജി ഫോണുമായി ജിയോ ഭാരത്

123 രൂപയ്ക്ക് 14 ജി.ബി ഡാറ്റയും അണ്‍ലിമിറ്റഡ് കോളുകളും

Dhanam News Desk

ഇന്റർനെറ്റ് സൗകര്യമുള്ള ഫീച്ചർ ഫോണുകളുമായി ജിയോ. 999 രൂപയ്ക്കാണ് ജിയോ ഭാരത് ഫോൺ വിപണിയിൽ ലഭ്യമാവുക. ഇന്റർനെറ്റ് സൗകര്യമുള്ള ഫോണുകളിൽ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 

ജൂലൈ ഏഴു മുതൽ ഇന്ത്യയിൽ ഉടനീളമുള്ള സ്റ്റോറുകളിൽ ലഭ്യമാകും. ആദ്യ ഘട്ടത്തിൽ 10 ലക്ഷം ഫോണുകളാണ് പുറത്തിറക്കുക. 

 അൺലിമിറ്റഡ് കോളുകളും ഡാറ്റയും 

  പ്രത്യേക ഓഫറുകളും ജിയോ ഭാരത് ഫോണിൽ ജിയോ നൽകുന്നുണ്ട്. 14 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളുകളും 123 രൂപയ്ക്കാണ് ലഭ്യമാകുക. 1,234 രൂപയുടെ വാര്‍ഷിക പ്ലാനില്‍ 168 ജി.ബി ഡേറ്റ ലഭിക്കും. ജിയോ സിനിമ, ജിയോ പേ യു.പി.ഐ അടക്കമുള്ള സേവനങ്ങളും ഫോണില്‍ ലഭിക്കും. 0.3 മെഗാപിക്‌സലിന്റെ ക്യാമറയുള്ള ഫോണിന് 1,000 എം.എ.എച്ചിന്റെ ബാറ്ററിയാണ്. 128 ജി.ബി വരെ മെമ്മറി വര്‍ധിപ്പിക്കാം.

റിലയൻസ് റീട്ടെയിലിന് പുറമെ കാർബൺ ഉൾപ്പെടെയുള്ളവർ ജിയോ ഭാരത് ഫോൺ നിർമാണത്തിൽ പങ്കാളികളാകും. 

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT