Image courtesy: linkedin.com/in/jenhsunhuang, Canva
Tech

3.45 ലക്ഷം കോടി ഡോളര്‍ വിപണി മൂല്യം, ഒറ്റ മാസത്തിലെ മുന്നേറ്റം 24%, ലോകത്തിലെ ഏറ്റവും മൂല്യമുളള കമ്പനിയായി എൻവിഡിയ, മത്സരം മൈക്രോസോഫ്റ്റിനോടും ആപ്പിളിനോടും

3.44 ലക്ഷം കോടി ഡോളറാണ് മൈക്രോസോഫ്റ്റിന്റെ വിപണി മൂല്യം

Dhanam News Desk

ലോകത്തിലെ ഏറ്റവും മൂല്യമുളള കമ്പനിയെന്ന നേട്ടം തിരിച്ചു പിടിച്ച് എൻ‌വിഡിയ. വിപണി മൂലധനത്തിൽ മൈക്രോസോഫ്റ്റിനെ മറികടന്നാണ് എൻ‌വിഡിയ ഈ നേട്ടം സ്വന്തമാക്കിയത്. എൻ‌വിഡിയ യുടെ വിപണി മൂല്യം 3.45 ലക്ഷം കോടി ഡോളറിലെത്തി. 3.44 ലക്ഷം കോടി ഡോളറാണ് മൈക്രോസോഫ്റ്റിന്റെ വിപണി മൂല്യം.

എ‌.ഐ ചിപ്പ് കമ്പനിയുടെ ഓഹരി 3 ശതമാനം ഉയർന്ന് 141.40 ഡോളറിലെത്തി. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ മാത്രം കമ്പനിയുടെ ഓഹരികൾ ഏകദേശം 24 ശതമാനമാണ് ഉയർന്നത്. 2023 ന്റെ പകുതി മുതൽ ടിം കുക്കിന്റെ ആപ്പിളിനോടും സത്യ നാദെല്ല സി.ഇ.ഒ ആയ മൈക്രോസോഫ്റ്റിനോടും വിപണി മൂലധന റാങ്കിംഗിലെ ഒന്നാം സ്ഥാനത്തിനായി എൻവിഡിയ കടുത്ത മത്സരമാണ് കാഴ്ചവെക്കുന്നത്. മുമ്പ് ജനുവരി 24 നാണ് അവർ അവസാനമായി ഒന്നാമതെത്തിയത്. 3.04 ലക്ഷം കോടി ഡോളറാണ് ആപ്പിളിന്റെ വിപണി മൂല്യം.

തുടക്കം 1993 ല്‍

AI ഹാർഡ്‌വെയർ മേഖലയിലെ ആധിപത്യമാണ് കമ്പനിക്ക് കരുത്താകുന്നത്. ഓപ്പൺഎഐ യുടെ ചാറ്റ്ജിപിടി മുതൽ മൈക്രോസോഫ്റ്റ്, മെറ്റാ, ഗൂഗിൾ, ആമസോൺ, ഒറാക്കിൾ, എലോൺ മസ്‌കിന്റെ എക്സ്എ.ഐ തുടങ്ങിയവയിലെ പ്രധാന എ.ഐ ഘടകങ്ങളുടെ ഒഴിച്ചു കൂടാനാവാത്ത ഭാഗമായ ചിപ്പുകൾ വിതരണം ചെയ്യുന്നത് എൻ‌വിഡിയ ആണ്.

ഗെയിമിംഗിനായി ഗ്രാഫിക്സ് ചിപ്പുകൾ നിർമ്മിച്ച് 1993 ലാണ് ജെൻസൺ ഹുവാംഗിന്റെ കമ്പനിയുടെ തുടക്കം. ഇപ്പോള്‍ എ.ഐ വിപ്ലവത്തിന്റെ നട്ടെല്ലായി മാറിയിരിക്കുകയാണ് എൻവിഡിയ. ജീവനുള്ള 3ഡി ഇമേജുകൾ റെൻഡർ ചെയ്യാൻ സാധിക്കുന്ന ജി.പി.യു കള്‍ (ഗ്രാഫിക്സ് പ്രോസസ്സിംഗ് യൂണിറ്റ്, GPU) രൂപകൽപ്പന ചെയ്ത് കമ്പനി അത്ഭുതം സൃഷ്ടിച്ചിരുന്നു. നിര്‍മ്മിത ബുദ്ധിയുടെ (AI) പ്രധാന കമ്പ്യൂട്ടേഷണൽ ദൗത്യമായ സമാന്തര ഡാറ്റ പ്രോസസിംഗിലെ നിര്‍ണായകമായ ഘടകമാണ് ഇപ്പോൾ കമ്പനിയുടെ ജി.പി.യു കള്‍.

Nvidia becomes the world’s most valuable company with a $3.45 trillion valuation, surpassing Microsoft and Apple amid the AI chip boom.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT