Tech

കിടിലന്‍ ഫീച്ചറുകളുമായി വണ്‍പ്ലസ് 7, വണ്‍പ്ലസ് 7 പ്രോ എത്തി

Dhanam News Desk

ആരാധകര്‍ അക്ഷമയോടെ കാത്തിരുന്ന വണ്‍പ്ലസിന്റെ ഏറ്റവും പുതിയ മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. രാജ്യാന്തരവിപണിയില്‍ അവതരിപ്പിച്ചതിന് ഒപ്പം തന്നെയാണ് ബാംഗ്ലൂരില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ വിപണിക്കായി ഇരുമോഡലുകളും അവതരിപ്പിച്ചത്.

വണ്‍പ്ലസ് 7 പ്രോ, വണ്‍പ്ലസ് 7 എന്നീ മോഡലുകളിലൂടെ പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ സ്ഥാനമുറപ്പിക്കാനുള്ള പോരാട്ടത്തിലാണ് കമ്പനി.

ആകര്‍ഷകമായ വിലയാണെങ്കിലും ആപ്പിള്‍ ഐഫോണ്‍ XS, ഗൂഗിള്‍ പിക്‌സല്‍ തുടങ്ങിയ പ്രീമിയം ഫോണുകളുമായി കിടപിടിക്കുന്ന ഫീച്ചറുകളാണ് വണ്‍പ്ലസ് 7 പ്രോയ്ക്ക് ഉള്ളത്. എഡ്ജ് റ്റു എഡ്ജ് 6.67 ഇഞ്ച് ക്യൂഎച്ച്ഡി ഫ്‌ളൂയിഡ് ഒഎല്‍ഇഡി ഡിസ്‌പ്ലേയാണ് ഈ ഫോണിന്റെ പ്രധാന സവിശേഷതകളിലൊന്ന്. വണ്‍പ്ലസ് ഫോണുകളില്‍ ഏറ്റവും വലിയ ഡിസ്‌പ്ലേ ഇതിന് തന്നെ. സ്‌ക്രീന്‍ റെസലൂഷനും ഏറ്റവും മികച്ചത് തന്നെ.

ക്വാല്‍കോം സ്‌നാപ്പ്ഡ്രാഗണ്‍ 855 പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സ്മാര്‍ട്ട്‌ഫോണാണ് വണ്‍പ്ലസ് 7 പ്രോ. മികച്ച പ്രകടനവും വേഗതയും ഉറപ്പുതരുന്ന പ്രോസസറാണിത്.

48 മെഗാപിക്‌സല്‍ ശേഷിയുള്ള ട്രിപ്പിള്‍ ലെന്‍സ് കാമറ ആദ്യമായി ഇതില്‍ വണ്‍പ്ലസ് അവതരിപ്പിച്ചിരിക്കുന്നു. ആദ്യമായി പോപ്പ് അപ്പ് സെല്‍ഫി കാമറയും വണ്‍പ്ലസ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നു. 16 മെഗാപിക്‌സലാണ് സെല്‍ഫി കാമറയുടെ ശേഷി. നോച്ചില്ലാത്ത എഡ്ജ് റ്റു എഡ്ജ് ഡിസ്‌പ്ലേ ആയതിനാലാണ് പോപ്പ് അപ്പ് രീതിയില്‍ മുന്‍കാമറ ചേര്‍ത്തിരിക്കുന്നത്.

ഗ്ലാസില്‍ നിര്‍മിച്ചിട്ടുള്ള ബാക്ക് പാനലാണ് മറ്റൊരു സവിശേഷത. ഫാസ്റ്റ് ചാര്‍ജിംഗ് ടെക്‌നോളജിയാണ് ഇതിന്റേത്. നെബുല ബ്ലൂ, മിറര്‍ ഗ്രേ എന്നീ നിറങ്ങളിലും ഈ മോഡല്‍ ലഭ്യമാകും. 6 ജിബി റാമോട് കൂടിയ മോഡലിന് 48,999 രൂപയും 8 ജിബി റാം ഉള്ള മോഡലിന് 52,999 രൂപയും 12 ജിബി റാമോട് കൂടിയ മോഡലിന് 57,999 രൂപയുമാണ് വില.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT